പാലക്കാട് : മൂന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. പെൺമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്.
രണ്ടുവർഷത്തോളമായി ഇയാൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടികൾ ഇത് ആരോടും പറഞ്ഞില്ല. എന്നാൽ അച്ഛന്റെ ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments