തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് വില കുറഞ്ഞത്. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 38,080 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാമിന്റെ വില 4760 രൂപയായി കുറഞ്ഞിട്ടുണ്ട്. ഒക്ടോബർ 5 ന് 38,200 ആയിരുന്നു സ്വർണവില. തുടർന്ന് ഒക്ടോബർ ആറിന് 38,280 ൽ എത്തിയ വില, നാല് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയായായി . ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Comments