ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന ശീലമുണ്ടോ?; എങ്കിൽ ഇതറിഞ്ഞോളൂ
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന ശീലമുണ്ടോ?; എങ്കിൽ ഇതറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 08:07 pm IST
Facebook
Twitter
WhatsAppTelegram

നമുക്ക് സ്ഥിരമായി ലഭിക്കുന്ന ഉപദേശമാണ് ഭക്ഷണത്തിനിടെ വെള്ളം കുടിക്കരുത് എന്നത്.  ഭക്ഷണത്തിന് ശേഷമോ മുൻപോ മാത്രമേ വെള്ളം കുടിക്കാവൂ എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇതിനിടെ വെള്ളം കുടിക്കുന്നവരും ഉണ്ട്. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്ന ശാസ്ത്രീയ വശവും നാം കേട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് നല്ലതോ ചീത്തയോ എന്ന കാര്യത്തിൽ നമുക്ക് ഇപ്പോഴും ഒരു വ്യക്തതയും ഇല്ല.

യഥാർത്ഥത്തിൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് കൊണ്ട് ദോഷമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത്. വെള്ളം കുടിയ്‌ക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കുകയോ, ദഹനം മന്ദഗതിയിൽ ആക്കുകയോ ചെയ്യാറില്ല. ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാൽ പൊണ്ണത്തടി വരുമെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ ഈ വാദത്തിൽ കഴമ്പില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

എന്നാൽ വെള്ളത്തിന് പകരം മറ്റ് പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കും. കോള, ബിയർ, കാപ്പി, ചായ മുതലായവ ഭക്ഷണത്തോടൊപ്പം കഴിക്കാൻ പാടില്ല. ഇത്തരം പാനീയങ്ങൾ ഭക്ഷണത്തിൽ നിന്നു കാത്സ്യത്തെ വേർതിരിക്കുന്ന പ്രക്രിയയെ ദോഷമായി ബാധിക്കും. ഇത് ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാത്തതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും.

അതേസമയം ഭക്ഷണത്തോടൊപ്പം നാരങ്ങ വെള്ളം, ഇഞ്ചിയോ പുതിനയിലയോ ചേർത്ത വെള്ളം എന്നിവ കുടിക്കുന്നത് ഉത്തമമാണ്. ഇത് അൽപ്പാൽപ്പമായി കുടിക്കുന്നത് ഭക്ഷണത്തിൽ നിന്നും പോഷകങ്ങൾ വേർതിരിച്ച് എടുക്കാൻ സഹായിക്കും.

അതേസമയം ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും വെള്ളം കുടിക്കുന്നതിനും പ്രശ്നമില്ല. ഭക്ഷണം ദഹിപ്പിക്കാൻ വെള്ളം ആവശ്യമാണ്. അതിനാൽ ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഭക്ഷണം കഴിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നത് ആമാശയത്തെ ക്രമപ്പെടുത്താൻ സഹായകരമാണ്.

Tags: Healthwatereating
Share
Tweet
SendShare

More News from this section

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

Latest News

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies