‘ബലാത്സംഗം യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു‘: റഷ്യൻ സൈന്യത്തിനെതിരെ യുഎൻ പ്രതിനിധി- Russia uses rape as a military strategy in Ukraine, says UN envoy
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ബലാത്സംഗം യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു‘: റഷ്യൻ സൈന്യത്തിനെതിരെ യുഎൻ പ്രതിനിധി- Russia uses rape as a military strategy in Ukraine, says UN envoy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 07:05 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യൻ സൈന്യം യുക്രെയ്നിൽ ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും യുദ്ധതന്ത്രമായി ഉപയോഗിക്കുന്നുവെന്ന് യുഎൻ പ്രതിനിധി പ്രമീള പാറ്റെൻ. ഇരകളെ മനപൂർവ്വം അപമാനിക്കാൻ മനുഷ്യത്വരഹിതമായ നടപടികൾ റഷ്യൻ സൈനികർ കൈക്കൊള്ളുന്നതായും പ്രമീള പാറ്റെൻ അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കീഴടക്കുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകളെ റഷ്യൻ സൈനികർ ദിവസങ്ങളോളം തടങ്കലിലാക്കി ബലാത്സംഗം ചെയ്യുന്നു. പെൺകുട്ടികളേയും ചെറിയ ആൺകുട്ടികളേയും പോലും അവർ വെറുതെ വിടുന്നില്ല. ബലാത്സംഗത്തിന് ശേഷം കൊടിയ ലൈംഗിക പീഡനങ്ങളും റഷ്യൻ സൈനികർ ഇരകൾക്ക് മേൽ ഏൽപ്പിക്കുന്നു. നിസ്സഹായരായ സ്ത്രീകൾക്ക് മുന്നിൽ വെച്ച് അവർ വയാഗ്ര ഉപയോഗിക്കുന്നു എന്ന വെളിപ്പെടുത്തൽ തന്നെ അങ്ങേയറ്റം ഭയാനകമാണെന്ന് യുഎൻ പ്രതിനിധി അഭിപ്രായപ്പെട്ടു.

യുദ്ധതന്ത്രത്തിന്റെ ഭാഗമായാണ് റഷ്യ ബലാത്സംഗം ഉപയോഗിക്കുന്നത് എന്നത് വ്യക്തമാണ്. ബലാത്സംഗങ്ങൾക്ക് ഇരകളാക്കപ്പെടുന്നവരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ആത്മവീര്യം ചോർത്തുക എന്നതും റഷ്യൻ സൈനികരുടെ ലക്ഷ്യമാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് പരാതികൾ ഐക്യരാഷ്‌ട്ര സഭ പരിശോധിച്ച് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും പ്രമീള പാറ്റെൻ പറഞ്ഞു.

4 വയസ്സ് മുതൽ 82 വയസ്സ് വരെയുള്ള സ്ത്രീകൾ റഷ്യൻ സൈനികരുടെ പീഡനങ്ങൾക്ക് ഇരകളായിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. യുദ്ധങ്ങളിലെ നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികളാണ് ഓരോ ബലാത്സംഗങ്ങളെന്നും യുഎൻ പ്രതിനിധി പ്രമീള പാറ്റെൻ അഭിപ്രായപ്പെട്ടു.

Tags: RapeUNRussiaUkraineWAR CRIME
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies