അദ്ധ്യാപകരും വിദ്യാർത്ഥികളും ശരിയത്ത് നിയമം പാലിക്കണം; ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ച് താലിബാൻ- Taliban, Sharia law, Afghanistan
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അദ്ധ്യാപകരും വിദ്യാർത്ഥികളും ശരിയത്ത് നിയമം പാലിക്കണം; ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ച് താലിബാൻ- Taliban, Sharia law, Afghanistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 01:44 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ശരിയത്ത് നിയമം പാലിക്കണം എന്ന കരാറിൽ ഭീഷണിപ്പെടുത്തി ഒപ്പിടീപ്പിച്ച് താലിബാൻ. കാണ്ഡഹാർ പ്രവിശ്യയിലെ പുരുഷ അദ്ധ്യാപകരോടും ഹൈസ്‌കൂൾ വിദ്യാർത്ഥികളോടുമാണ് ശരിയത്ത് നിയമം പാലിക്കുമെന്ന് രേഖാമൂലം പ്രതിജ്ഞ ചെയ്യാൻ താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. താടി വളർത്തുക, തലപ്പാവോ തൊപ്പിയോ ധരിക്കുക, അഫ്ഗാനിസ്ഥാന്റെ ഗ്രാമങ്ങളിൽ സാധാരണമായി ഉപയോ​ഗിക്കുന്ന വസ്ത്രം ധരിക്കുക എന്നിങ്ങനെ നീളുന്നു പുരുഷന്മാർക്ക് തലിബാൻ നൽകുന്ന കർശന നിർദ്ദേശങ്ങൾ. പ്രതിജ്ഞയിൽ ഒപ്പിടാത്തവർക്കും ശരിയത്ത് നിയമം പാലിക്കാത്തവർക്കും ശിക്ഷകൾ നൽകും.

പ്രതിജ്ഞയിൽ ഒപ്പിടാത്ത വിദ്യാർഥികളെയും അദ്ധ്യാപകരെയും സ്‌കൂളിൽ നിന്നും പുറത്താക്കുകയാണ്. പുരുഷ അദ്ധ്യാപകരും ഒമ്പതാം ക്ലാസിനു മുകളിലുള്ള വിദ്യാർത്ഥികളും പ്രതിജ്ഞയിൽ ഒപ്പിടണമെന്ന ഉത്തരവ് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് യുക്തിരഹിതമായ നടപടിയാണെന്നും ശക്തമായി എതിർക്കണമെന്നും കാണ്ഡഹാറിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ പറയുന്നു. പേര് വെളിപ്പെടുത്തിയാൽ തങ്ങൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നും അവർ ഭയക്കുന്നു. സ്വാതന്ത്ര്യത്തെ തടയുന്നത് താലിബാൻ അവസാനിപ്പിക്കണമെന്നും ജനങ്ങൾ പ്രതികരിച്ചു.

പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ വിലക്കിയതും അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതുമായ താലിബാന്റെ നടപടികളെ ലോകരാജ്യങ്ങൾ എല്ലാംതന്നെ വിമർശിച്ചിരുന്നു. 2021 ഓഗസ്റ്റിൽ അഫ്​ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിനുശേഷം ജനങ്ങൾക്കുമേൽ പല നിയന്ത്രണങ്ങളും താലിബാൻ നടപ്പാക്കിയിരുന്നു. സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നത് വിലക്കി. സ്ത്രീകളെ വലിയ തോതിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങളും മുടിവെട്ടലും പലയിടങ്ങളിലും നിരോധിച്ചു. സ്‌കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, പൊതുഗതാഗതം എന്നിവിടങ്ങളിലെല്ലാം ലിം​ഗവിവേചനം നടപ്പാക്കി.

Tags: TalibanAfghanistanSharia Law
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies