ഒന്നല്ല, രണ്ട് തവണ രാജവെമ്പാല കടിച്ചു; പിന്നാലെ പാമ്പ് ചത്തു; രോഗി ആശുപത്രിയിലെത്തിയത് പാമ്പിന്റെ ജഡവുമായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നല്ല, രണ്ട് തവണ രാജവെമ്പാല കടിച്ചു; പിന്നാലെ പാമ്പ് ചത്തു; രോഗി ആശുപത്രിയിലെത്തിയത് പാമ്പിന്റെ ജഡവുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 04:20 pm IST
FacebookTwitterWhatsAppTelegram

രാജവെമ്പാല തന്നെ കടിച്ചുവെന്ന വിചിത്ര വാദവുമായി യുവാവ് ആശുപത്രിയിൽ. തന്നെ കടിച്ച പാമ്പ് ചത്തുപോയെന്നും ഉടൻ ചികിത്സ വേണമെന്നുമാണ് ഇയാൾ പറഞ്ഞത്. പാമ്പിന്റെ ജഡവുമായാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഉത്തർപ്രദേശിലെ ഖുശിനഗറിലാണ് സംഭവം.

ആശുപത്രിയിൽ മദ്യപിച്ചെത്തിയ യുവാവാണ് ഇത്തരം കോലാഹലങ്ങൾ സൃഷ്ടിച്ചത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയാണ് യുവാവ് ചികിത്സ തേടിയത്. അസുഖം എന്താണെന്ന് ചോദിച്ചപ്പോൾ തന്നെ രാജവെമ്പാല കടിച്ചുവെന്നായിരുന്നു മറുപടി. ഒന്നല്ല രണ്ട് തവണ പാമ്പ് കടിച്ചു. പിന്നാലെ പാമ്പ് ചത്തുപോയെന്നും ഇയാൾ പറഞ്ഞു. കാലിൽ പാമ്പ് കടിച്ച മുറിവും ഇയാൾ ഡോക്ടർക്ക് കാണിച്ചുകൊടുത്തു. പാമ്പിന്റെ ജഡം സഞ്ചിയിലാക്കിയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. മദ്യപിച്ചെത്തിയ രോഗിയായത് കൊണ്ട് തന്നെ ഇത് വിശ്വസിക്കണോ വേണ്ടയോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഡോക്ടർമാർ.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പദ്രൗണ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാമ്പിനെ കണ്ടത്.പ്ലാറ്റ്‌ഫോമിലൂടെ ഇഴഞ്ഞുപോകുകയായിരുന്ന ഒരു രാജവെമ്പാലയെ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. ഇതോടെ പാമ്പ് തിരിഞ്ഞ് കാലിൽ കടിച്ചു.

ഇതിന് പ്രതികാരം ചെയ്യാൻ പാമ്പിനെ വെറും കൈകൊണ്ട് പിടികൂടിയതോടെ പാമ്പ് വീണ്ടും കൈകളിൽ കടിച്ചു. തുടർന്ന് പാമ്പിനെ താൻ അടിച്ചുകൊന്നുവെന്നും യുവാവ് അവകാശപ്പെട്ടു. പാമ്പിന്റെ ജഡം പൊളിത്തീൻ ബാഗിലെടുത്ത് കൊണ്ടുവരികയായിരുന്നു എന്നാണ് ഇയാൾ വിശദീകരിച്ചത്.

രാജവെമ്പാലയുടെ ഉഗ്രവിഷമേറ്റാൽ ഉടനടി മരണം സംഭവിക്കും. അതുകൊണ്ട് തന്നെ യുവാവ് പറഞ്ഞത് പൂർണമായും ഇവർ വിശ്വസിച്ചില്ല. ചത്ത പാമ്പിന്റെ ജഡം കൊണ്ടുവന്നത് കാരണം ഇയാൾ പറയുന്നത് വിശ്വസിക്കാതിരിക്കാനും സാധിച്ചില്ല. തുടർന്ന് ഡോക്ടർമാർ ഇയാൾക്ക് ചികിത്സ നൽകി.

സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ ഇതുവരെ അറിയില്ലെങ്കിലും പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Tags: Viral Videomanking cobra
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies