കൗമാരക്കാരിയെ ചേർത്ത് പിടിച്ച് ബൈഡൻ; 30 വയസ് വരെ പങ്കാളികൾ വേണ്ടെന്ന് പ്രണയോപദേശം; അമേരിക്കൻ പ്രസിഡന്റിന് വേറെ പണിയില്ലേയെന്ന് സോഷ്യൽമീഡിയയിൽ വിമർശനം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

കൗമാരക്കാരിയെ ചേർത്ത് പിടിച്ച് ബൈഡൻ; 30 വയസ് വരെ പങ്കാളികൾ വേണ്ടെന്ന് പ്രണയോപദേശം; അമേരിക്കൻ പ്രസിഡന്റിന് വേറെ പണിയില്ലേയെന്ന് സോഷ്യൽമീഡിയയിൽ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

അവിവാഹിതരായി നടക്കുന്ന യുവാക്കൾക്ക് ഉപദേശങ്ങളുമായി മുതിർന്നവർ എത്തുന്നത് പതിവാണ്.. കൗമാരക്കാർക്ക് പലപ്പോഴും പ്രണയത്തെക്കുറിച്ചുള്ള ഉപദേശങ്ങളായിരിക്കും ലഭിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല വഴിപോക്കർ വരെ ‘ഡേറ്റിംഗ് അഡ്‌വൈസ്‌’ നൽകുന്ന ഇക്കാലത്ത് ഒരു രാജ്യത്തിന്റെ തലവൻ അത്തരമൊരു ഉപദേശം നൽകുമെന്ന് കരുതുന്നുണ്ടോ.. ? എന്നാലിതാ കേട്ടോളൂ.. കൗമാരക്കാരിക്ക് പ്രണയോപദേശം നൽകി വൈറലായിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡൻ.

ജനക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന ഒരു പെൺകുട്ടിക്കായിരുന്നു ബൈഡൻ ഉപദേശം നൽകിയത്. അമേരിക്കൻ പ്രസിഡന്റിനോടൊപ്പം സെൽഫിയെടുക്കാൻ എത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയായിരുന്നു അത്. ഫോട്ടോ എടുത്തതിന് ശേഷം 79-കാരനായ ബൈഡൻ പെൺകുട്ടിയുടെ തോൾ ചേർത്ത് പിടിച്ച് ഉപദേശിച്ചു. ‘പ്രായം 30 എത്തുന്നത് വരെ പങ്കാളികൾ വേണ്ട, ഇതെന്റെ പെൺമക്കളോടും കൊച്ചുമക്കളോടും ഞാൻ പറയാറുള്ളതാണ്’ എന്നായിരുന്നു (no serious guys till 30) ബൈഡന്റെ വാക്കുകൾ. ഇതുകേട്ട് സ്തബ്ധയായ പെൺകുട്ടി ഒരു നിമിഷം നിശ്ചലയായി നിൽക്കുകയും പിന്നീട് ‘അങ്ങനെയാകട്ടെ’യെന്ന് ബൈഡനോട് മറുപടി പറയുകയുമായിരുന്നു. ഇതെല്ലാം മൊബൈലിൽ പകർത്തിയിരുന്ന യുവാവിനെ പ്രസിഡന്റിന്റെ അനുയായികൾ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഇർവൈൻ വാലി കോളേജിൽ വിദ്യാർത്ഥികളോട് സംസാരിക്കാൻ ബൈഡൻ എത്തിയപ്പോഴാണ് ഇതുണ്ടായതെന്നാണ് റിപ്പോർട്ട്. ട്വിറ്ററിൽ 5.1 ദശലക്ഷം കാഴ്ചക്കാരുണ്ടായ ഈ വീഡിയോയ്‌ക്ക് താഴെ പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ഉയർന്നത്. എത്ര എളിമയുള്ള മനുഷ്യനെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഇടപെടേണ്ട കാര്യമല്ല അതെന്നായിരുന്നു മറ്റ് ചിലർ വിമർശിച്ചത്. പ്രസിഡന്റിന് കൈകാര്യം ചെയ്യാൻ എത്രയോ വിഷയങ്ങൾ രാജ്യത്തുണ്ടെന്നും ചിലർ ചോദിച്ചു.

വൈറലായ വീഡിയോ കാണാം..

President Joe Biden grabs a young girl by the shoulder and tells her “no serious guys till your 30” as she looks back appearing uncomfortable, secret service appears to try to stop me from filming it after Biden spoke @ Irvine Valley Community College | @TPUSA @FrontlinesShow pic.twitter.com/BemRybWdBI

— Kalen D’Almeida (@fromkalen) October 15, 2022

Tags: joe biden
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies