ഗർഭിണികൾ പപ്പായയും പൈനാപ്പിളും കഴിച്ചാൽ ഗർഭം അലസുമോ; സത്യാവസ്ഥ അറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗർഭിണികൾ പപ്പായയും പൈനാപ്പിളും കഴിച്ചാൽ ഗർഭം അലസുമോ; സത്യാവസ്ഥ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 11:36 am IST
Facebook
Twitter
WhatsAppTelegram

ഗർഭിണികൾ ഏറ്റവും അധികം കേട്ടിട്ടുള്ള ഒരു ഉപദേശമായിരിക്കും പപ്പായയും പൈനാപ്പിളും കഴിക്കരുത് എന്നുള്ളത്. സ്വന്തം കുഞ്ഞിന്റെ കാര്യമായത് കൊണ്ട് തന്നെ ഈ ഉപദേശത്തിലെ ശരി തെറ്റുകൾ ഒന്നും നോക്കാതെ തന്നെ പലരും ഇത് അംഗീകരിക്കും. അതുകൊണ്ട് തന്നെ ഗർഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ ഉടനെ പപ്പായയുടേയും പൈനാപ്പിളിന്റേയും സ്ഥാനം അടുക്കളയ്‌ക്ക് പുറത്താണ്. ഇതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ലെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. വീടുകളിലെ മുത്തശ്ശിമാരോട് ചോദിച്ചാൽ ഗർഭകാലത്ത് ധാരാളം കപ്പളങ്ങാപ്പഴം തിന്നിട്ടുണ്ടെന്നാകും അവരും മറുപടി പറയുക.

പപ്പായ കഴിക്കരുത് എന്ന് പറയുന്നതിൽ പകുതി കാര്യം മാത്രമേ ഉള്ളു എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം പഴുത്ത പപ്പായ കഴിച്ചത് കൊണ്ട് ഗർഭിണികൾക്ക് യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാകാൻ പോകുന്നില്ല. എന്നാൽ പച്ചപപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. അതും ഗർഭത്തിന്റെ ആദ്യ മൂന്ന് മാസത്തേക്ക് മാത്രമാണ് പല ഡോക്ടർമാരും ഈ നിയന്ത്രണം വയ്‌ക്കുന്നത്. പച്ചപപ്പായയിൽ കാണപ്പെടുന്ന കറയെ ആണ് വില്ലനായി പറയുന്നത്. ഇത് ചിലപ്പോൾ അബോർഷന് കാരണമായേക്കാം. പച്ചപപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റെക്സ് ഗർഭിണികൾക്ക് പ്രസവ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാം. പപ്പായയുടെ തൊലിയോ കുരുവോ അകത്ത് പെടാതിരിക്കാനും ഗർഭിണികൾ ശ്രദ്ധിക്കണം. എന്നാൽ പച്ചപപ്പായ വേവിച്ച് കഴിച്ചാൽ ഇതിലെ ദോഷകരമായ വസ്തുക്കളെല്ലാം ഇല്ലാതാകും. ഇത് കറികളിൽ ഉൾപ്പെടുത്തി കഴിക്കുന്നതും പ്രശ്‌നമല്ല.

അതേസമയം നന്നായി പഴുത്ത പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. പഴുത്ത പപ്പായ വിറ്റമിൻ ‘സി’യും ‘ഇ’യും കൊണ്ട് സമ്പുഷ്ടമാണ്. ധാരാളം ഫൈബറും ഫോളിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ പഴുത്ത പപ്പായ ദഹനത്തെ എളുപ്പത്തിലാക്കുന്നു. ഗർഭിണികളെ ബാധിക്കുന്ന നെഞ്ചെരിച്ചിലിനും പുളിച്ചു തികട്ടലിനും പഴുത്ത പപ്പായ പ്രതിവിധിയാണ്. ഇനി നിയന്ത്രണം പറഞ്ഞു കേൾക്കുന്ന ഒന്നാണ് പൈനാപ്പിൾ.

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലിൻ എന്ന ഘടകം സെർവിക്‌സ് അഥവാ ഗർഭാശയഗളത്തെ അൽപ്പം മൃദുവാക്കുന്ന ഒന്നാണ്. ഇത് ഗർഭാശയത്തെ ചുരുക്കിയേക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അബോർഷന് കാരണമാകും എന്ന് പറയുന്നത്. എന്നാൽ പൈനാപ്പിൾ വളരെ അധികം കഴിച്ചാൽ മാത്രമേ ഇത്തരം പ്രശ്‌നങ്ങൾ വരികയുള്ളു എന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. മറ്റേത് ഭക്ഷണവും കഴിക്കുന്നത് പോലെ പൈനാപ്പിൾ കഴിക്കുന്നത് ഗർഭിണികൾക്ക് ദോഷമുണ്ടാക്കില്ല. കൂടുതൽ കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

Tags: pregnantpapayaPINEAPPLE
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies