ഗാന്ധിനഗർ: ഗുജറാത്തിൽ പ്രകൃതി വാതകങ്ങളായ സിഎൻജിയുടെയും പിഎൻജിയുടെയും മൂല്യവർധിത നികുതി കുറച്ചു. 10 ശതമാനം കുറവാണ് വരുത്തിയത്. മന്ത്രി ജിതു വാഗാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഹമദാബാദിൽ സിഎൻജിയുടെ വില 83.9, ഗാന്ധിനഗറിൽ 82.16, വഡോദരയിൽ 81.15 എന്നിങ്ങനെയാണ്.
വാറ്റ് കുറച്ചതോടെ ഉപഭോക്താകൾക്ക് ആറ് മുതൽ 7 രൂപ വരെ വിലക്കുറവ് ലഭിക്കും. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ മൂല്യവർധിത നികുതി ഗുജറാത്ത് സർക്കാർ നേരത്തെ കുറച്ചിരുന്നു. അഹമദാബാദിൽ പെട്രോളിന്റെ ഇന്നത്തെ വില 96.42 ആണ്. ഡീസലിന്റെ വില 92.17 ആണ്.
Comments