പാകിസ്താനെ തകർത്ത് ഇംഗ്ലണ്ട് ; ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാൻ ; ദക്ഷിണാഫ്രിക്കയ്ക്ക് ജയം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെ തകർത്ത് ഇംഗ്ലണ്ട് ; ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാൻ ; ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 11:30 am IST
FacebookTwitterWhatsAppTelegram

ബ്രിസ്‌ബെയ്ൻ: ലോകകപ്പ് ടി20 ക്രിക്കറ്റ് സന്നാഹമത്സരങ്ങളിലെ അട്ടിമറികൾ തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനും ബംഗ്ലാദേശിനുമാണ് അടിതെറ്റിയത്. ഇന്ത്യയ്‌ക്കെ തിരെ പരമ്പര തോറ്റ ദക്ഷിണാഫ്രിക്കൻ നിര കരുത്തരായ ന്യൂസിലാന്റിനെ തകർത്ത് ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്.

പാകിസ്താനെ ആറു വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്. 19 ഓവറായി ചുരുക്കിയ മത്സരത്തിൽ 8 വിക്കറ്റിന് 160 റൺസാണ് പാകിസ്താന് എടുക്കാനായത്. 15-ാം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഷഹ്ബാദ് ഖാനെ നായകനാക്കി ഇറങ്ങിയ പാകിസ്താനിൽ പ്രമുഖ താരങ്ങളാരും കളിച്ചിരുന്നില്ല. ഓപ്പണർ ഷാൻ(39), ഇഫ്തിക്കർ ഖാൻ(22), മുഹമ്മദ് ഖാൻ(26) എന്നിവരാണ് ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി 2 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, സ്‌റ്റോക്‌സ്, സാം കറൻ, ക്രിസ് ജോർദ്ദാൻ, ലിവിംഗ് സ്‌റ്റോൺ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ഓപ്പണർമാരെ പെട്ടന്ന് നഷ്ടപ്പെട്ടിട്ടും മധ്യനിരയുടെ സ്ഥിരതയാർന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ അനായാസ ജയത്തിലേയ്‌ക്ക് എത്തിച്ചത്. സ്റ്റോക്‌സ്(36), ലിവിംഗ്‌സ്റ്റൺ(28), ഹാരീ ബ്രൂക്‌സ്(45 നോട്ടൗട്ട്), സാം കറൻ(33 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്.

കിവീസിനെ 98 റൺസിന് പുറത്താക്കിയ പ്രോട്ടിയാസ് 12 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 100 റൺസു നേടി ജയം ആഘോഷിച്ചു. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ കേശവ് മഹാരാജാണ് ന്യൂസിലാന്റിനെ തകർത്തത്. ഓപ്പൺ ഗുപ്റ്റിലിനേയും മദ്ധ്യനിരയിൽ സാന്റ്‌നറിനേയും ബ്രേസ് വെല്ലിനേയും വീഴ്‌ത്തിയാണ് ദക്ഷിണാഫ്രിക്ക പിടിമുറുക്കിയത്. പാർണൽ മുൻനിരയിൽ നായകൻ കെയിൻ വില്യംസിനേയും ഓപ്പണർ ഫിൻ അലനേയും പവലിയനിലെത്തിച്ചു. മധ്യനിരയിലെ രണ്ടു വിക്കറ്റുകൾ ഷംസിയും വീഴ്‌ത്തി. മർക്കറാമും ജെൻസണും റബാഡയും ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ റിലേ റോസോ 54 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ റീസ 27ന് പുറത്തായപ്പോൾ മർക്കറാം 16 റൺസുമായി റോസോവിന് പിന്തുണ നൽകി ടീമിനെ വിജയത്തിലേയ്‌ക്ക് എത്തിച്ചു.

രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 62 റൺസിനാണ് അഫ്ഗാൻ തകർത്തുവിട്ടത്. 7 ന് 160 റൺസ് എടുത്ത അഫ്ഗാൻ നിരയ്‌ക്കെതിരെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 98 റൺസ് എടുക്കാനെ ഏഷ്യൻ കടുവകൾക്ക് സാധിച്ചുള്ളു. അഫ്ഗാന് വേണ്ടി ഇബ്രാഹിം സർദാൻ 46 റൺസും നായകൻ മുഹമ്മദ് നബി 41 റൺസും നേടി ഇന്നിംഗ്‌സിന് കരുത്തേകി. ബംഗ്ലാദേശിനായി താസ്‌കിൻ അഹമ്മദ് മൂന്ന് വിക്കറ്റും ഹസൻ മുഹമ്മദും ഷാഖ്വിബ് അൽ ഹസൻ എന്നിവർ രണ്ടു വിക്കറ്റും വീഴ്‌ത്തി. 160 റൺസ് ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി  ബാറ്റിംഗിൽ ആരും തിളങ്ങിയില്ല. വാലറ്റത്ത് 29 റൺസ് നേടിയ മൊസാദീക് ഹുസൈനാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ആറു പേർ രണ്ടക്കം കാണാതേയും പുറത്തായി. അഫ്ഗാന് വേണ്ടി ബംഗ്ലാദേശിനെ തകർത്ത് ഫറൂഖിയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ്. ഫറീദ് അഹമ്മദ് രണ്ടു വിക്കറ്റും വീഴ്‌ത്തി.

Tags: t20 world cup
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies