ലൈക്കുകൾ വാരിക്കൂട്ടിയ കാറിന് മോട്ടോർ വാഹന വകുപ്പിന്റെ ലൈക്കില്ല ; തീ തുപ്പുന്ന കാർ കസ്റ്റഡിയിൽ ; 44,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈക്കുകൾ വാരിക്കൂട്ടിയ കാറിന് മോട്ടോർ വാഹന വകുപ്പിന്റെ ലൈക്കില്ല ; തീ തുപ്പുന്ന കാർ കസ്റ്റഡിയിൽ ; 44,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : സൈലൻസറിൽ നിന്ന് തീ തുപ്പുന്ന കാർ കസ്റ്റഡിയിൽ. രൂപമാറ്റം വരുത്തിയ കാറാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. സമൂഹ മാദ്ധ്യമങ്ങളിൽ ആരാധകരെ വാരിക്കൂട്ടിയ കാറാണ് കസ്റ്റഡിയിലായത്. കോളേജുകളിലെ ആഘോഷപരിപാടികൾക്കുൾപ്പെടെ ഈ കാർ വാടകയ്‌ക്ക് നൽകിയിരുന്നു.

എട്ട് തരത്തിലുള്ള രൂപമാറ്റമാണ് കാറിൽ നടത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 44,000 രൂപ പിഴ ചുമത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പറഞ്ഞു. കൂടാതെ വാഹനത്തിന്റെ ആർസിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വരുന്ന ഏഴ് ദിവസത്തിനകം വാഹനം പൂർവ്വ സ്ഥിതിയിലാക്കി ഹാജരാക്കിയെങ്കിൽ മാത്രമെ ഉടമയ്‌ക്ക് ആർസി തിരികെ നൽകുകയുള്ളു. അല്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആർടിഒ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ ഈ കാർ വലിയ ചർച്ചയായിരുന്നു. എൻജിനിൽ നിന്ന് ഇന്ധനം വരുന്ന ഭാഗത്ത് പ്രത്യേക പൈപ്പ് നൽകി സൈലൻസറിൽ എത്തിച്ച് തീ വരുന്നതിനുള്ള സംവിധാനം കൂടി ഘടിപ്പിച്ചാണ് കാർ ഓടിച്ചിരുന്നത്. പിന്നിൽ വരുന്ന വാഹനങ്ങൾക്കുൾപ്പെടെ അപകടം ഉണ്ടാവുന്നതിന് ഈ രൂപമാറ്റം കാരണമാകാമെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോട്ടോർ വാഹന വകുപ്പ് നിരത്തുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബസുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയതെങ്കിലും നിയമം ലംഘിക്കുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയാണ്. ഇതിനിടെ മലപ്പുറത്ത് നടത്തിയ വാഹന പരിശോധനയിൽ നിരവധി പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരിൽ നിന്നും ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ മലപ്പുറം കേന്ദ്രീകരിച്ച് വാഹനങ്ങളിൽ രൂപ മാറ്റം വരുത്തുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Tags: carnewsmvdlatest news
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies