മനോഹരമായ വീട്ടുമുറ്റം; പക്ഷെ പാമ്പുണ്ട്; ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ തലപുകച്ച് കാഴ്ചക്കാർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനോഹരമായ വീട്ടുമുറ്റം; പക്ഷെ പാമ്പുണ്ട്; ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ തലപുകച്ച് കാഴ്ചക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

ഓൺലൈൻ ലോകത്ത് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഏറെ ആരാധകരാണുള്ളത്. ഒരു കൊച്ചു ചിത്രത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മാസ്മരികതയെ നിമിഷങ്ങൾക്കകം കണ്ടെത്താൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ പലപ്പോഴും ഉത്തരം കണ്ടെത്താൻ കഴിയാതെ ചോദ്യചിഹ്നമായി തുടരാറുണ്ട്. ഇപ്പോഴിതാ ആളുകളെ കുഴക്കിയ ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

വെള്ള നിറം പൂശിയ മനോഹരമായ ഒരു വീടാണ് ചിത്രത്തിലുള്ളത്. അതിമനോഹരമായ രണ്ട് നീല വാതിലുകളും ചിത്രത്തിൽ കാണാം. വീട്ടുമുറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്ന ഒരു മരവുമുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കൾ ഈ മരത്തിൽ നിറഞ്ഞുനിൽക്കുകയാണ്. ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തണമെന്നതാണ് കാഴ്ചക്കാർക്കുള്ള ടാസ്‌ക്. ഏഴ് സെക്കൻഡുകൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്നവർക്ക് അപാര നിരീക്ഷണപാടവമുണ്ടെന്നും അവകാശപ്പെടുന്നുണ്ട്.

എന്നാൽ എത്രസമയം ചിലവഴിച്ചിട്ടും ചിലർക്ക് ഈ ചിത്രത്തിലെ പാമ്പിനെ കണ്ടെത്താനായില്ല. കാരണം ഒറ്റ നോട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്ത വിധത്തിലാണ് പാമ്പിനെ ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന ഭാഗത്താണ് പാമ്പ് കിടക്കുന്നത്. മരത്തിന്റെ ശിഖരങ്ങൾക്ക് സമാനമായ രീതിയിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതിനാലാണ് ഒറ്റനോട്ടത്തിൽ പലർക്കും പാമ്പിനെ കണ്ടെത്താൻ പ്രയാസം തോന്നിയത്. ശിഖരങ്ങളുടെ നിറവും പാമ്പിന്റെ നിറവും ഒന്നു തന്നെയായതിനാൽ തിരിച്ചറിയാൻ പ്രയാസം തോന്നുന്നത് സ്വാഭാവികമാണ്.

ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ള ടൂളുകളുടെ സഹായത്തോടെയാണ് തയ്യാറാക്കുന്നത്. എന്നാൽ മറ്റ് ചില ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന ആംഗിളിന്റെ പ്രത്യേകത കൊണ്ട് സംഭവിച്ചുപോകാറുമുണ്ട്. ഇവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പതിവാണ്.

 

 

Tags: Snakeoptical illusion
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies