‘ടാറ്റയെ ഓടിച്ചത് ഞങ്ങളല്ലാ, അവരുമുണ്ട്‘: ബംഗാളിന്റെ വികസന മുരടിപ്പിൽ പരസ്പരം പഴിചാരി മമതയും സിപിഎമ്മും- Mamata against CPIM
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ടാറ്റയെ ഓടിച്ചത് ഞങ്ങളല്ലാ, അവരുമുണ്ട്‘: ബംഗാളിന്റെ വികസന മുരടിപ്പിൽ പരസ്പരം പഴിചാരി മമതയും സിപിഎമ്മും- Mamata against CPIM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 11:00 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വികസന മുരടിപ്പിൽ സിപിഎമ്മിനെ പഴിചാരി മമത ബാനർജി. ബംഗാളിന് ടാറ്റ നാനോ ഫാക്ടറി നഷ്ടമാകാൻ കാരണം സിപിഎമ്മാണെന്ന് മമത പറഞ്ഞു. വടക്കൻ ബംഗാളിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പലരും പറയുന്നു, ടാറ്റയെ ബംഗാളിൽ നിന്നും ഓടിച്ചത് ഞങ്ങളാണെന്ന്. ഞാനല്ല, സിപിഎം കാരണമാണ് ടാറ്റ ബംഗാൾ വിട്ടുപോയത്. ജനങ്ങളിൽ നിന്നും സിപിഎം നിർബന്ധപൂർവ്വം ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ, ഞങ്ങൾ ആ ഭൂമി കർഷകർക്ക് തിരിച്ചു നൽകി. മമത പറഞ്ഞു. എന്തിന് വേണ്ടിയാണെങ്കിലും, നിർബന്ധിച്ച് ഭൂമി പിടിച്ചെടുക്കുന്നതിനോട് യോജിപ്പില്ലെന്നും അവർ പറഞ്ഞു. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ താൻ ശ്രമിക്കുകയാണെന്നും മമത അവകാശപ്പെട്ടു.

എന്നാൽ, മമത മലർന്നു കിടന്ന് തുപ്പുകയാണ് എന്നായിരുന്നു സിപിഎം നേതാവ് സുജൻ ചക്രവർത്തിയുടെ മറുപടി. ബംഗാളിന്റെ ദുരവസ്ഥയ്‌ക്ക് കാരണം മമതയുടെ ദുർഭരണമാണ്. കാർഷിക രംഗം തകർന്നു. സംസ്ഥാനത്ത് വ്യവസായങ്ങളില്ല. കഴിഞ്ഞ 11 വർഷമായി സംസ്ഥാനത്ത് പുതിയതായി ഒരു വ്യവസായ സ്ഥാപനം പോലും തുറന്നിട്ടില്ല. സംസ്ഥാനത്തെ യുവാക്കൾ അക്ഷമരാണെന്നും സിപിഎം ആരോപിച്ചു.

2011ൽ സിപിഎം ഭരണകാലത്ത് ബംഗാളിലെ സിംഗൂരിൽ നടന്ന സംഘർഷങ്ങളുടെ ഫലമായിട്ടാണ് ടാറ്റ നാനോ പ്ലാന്റ് ബംഗാളിന് നഷ്ടമായത്. സിംഗൂരിലും നന്ദിഗ്രാമിലും നടന്ന സംഘർഷങ്ങളെ തുടർന്നാണ്, സംസ്ഥാനത്തെ 34 വർഷം നീണ്ടു നിന്ന ഇടതുഭരണം അവസാനിച്ചത്.

Tags: CPIMTMCMamata BanerjeeTATA NANO
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies