ഇരുചക്ര വാഹനത്തിന്റെ സ്പീഡോമീറ്ററിൽ പതുങ്ങിയിരുന്ന പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മദ്ധ്യപ്രദേശിലെ നരസിംഹ്പൂരിലാണ് സംഭവം. അപകടകാരിയായ മൂർഖൻ പാമ്പാണ് വാഹനത്തിനുള്ളിൽ പതുങ്ങിയിരുന്നത്.
ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെയാണ് പാമ്പ് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ഉടമ അറിയുന്നത്.പാമ്പ് ചീറ്റുന്ന ശബ്ദം ഇയാൾ ആദ്യം കേട്ടു. ശ്രദ്ധിച്ച് നോക്കിയപ്പോൾ ബൈക്കിന്റെ സ്പീഡോമീറ്ററിനുള്ളിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു.
: नरसिंहपुर में मोटरसाइकिल के मीटर में घुसा सांप pic.twitter.com/W8Dcu6fzoG
— NaiDunia (@Nai_Dunia) October 17, 2022
ഉടൻ വാഹനം റോഡ് സൈഡിലേക്ക് നിർത്തി ഇറങ്ങി. സംഭവം അറിഞ്ഞതോടെ നാട്ടുകാരെല്ലാം വാഹനത്തിന് ചുറ്റും കൂടി. തുടർന്ന് എല്ലാവരും ചേർന്ന് പാമ്പിനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബൈക്കിന്റെ സ്പീഡോമീറ്ററിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇത് എങ്ങനെ വാഹനത്തിൽ കയറിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Comments