‘സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാൻ ഇനി സംസ്ഥാന സർക്കാരിന്റെ നിർദേശം ആവശ്യമില്ല‘: ഉദ്ധവ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി ദേവേന്ദ്ര ഫഡ്നവിസ്- Shinde Government reestablishes CBI's General Consent
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാൻ ഇനി സംസ്ഥാന സർക്കാരിന്റെ നിർദേശം ആവശ്യമില്ല‘: ഉദ്ധവ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി ദേവേന്ദ്ര ഫഡ്നവിസ്- Shinde Government reestablishes CBI’s General Consent

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 03:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സിബിഐക്ക് കേസുകളിൽ അന്വേഷണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം വേണം എന്ന ഉദ്ധവ് സർക്കാരിന്റെ തീരുമാനം തിരുത്തി മഹാരാഷ്‌ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ. കേസുകളിൽ അന്വേഷണം ഏറ്റെടുക്കാൻ സിബിഐക്ക് നേരത്തേ ഉണ്ടായിരുന്ന സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന്, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം ഷിൻഡെ അംഗീകരിക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ സിബിഐയെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് 2020 ഒക്ടോബർ 21നായിരുന്നു കേസന്വേഷണം സ്വമേധയാ ഏറ്റെടുക്കാൻ സിബിഐക്ക് ഉണ്ടായിരുന്ന അനുമതി ഉദ്ധവ് സർക്കാർ റദ്ദാക്കിയത്. സിബിഐയുടെ അധികാരങ്ങൾ പുനസ്ഥാപിച്ചത് ഉദ്ധവ് പക്ഷത്തിനും മഹാ വികാസ് അഘാഡി സഖ്യത്തിലെ ഘടകകക്ഷികൾക്കും ഏറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. വിഷയത്തിൽ സിബിഐ- ഇഡി അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജിക്കാരായ മുംബൈ സ്വദേശിയായ ഗൗരി ഭിദേയും പിതാവ് അഭയും കോടതിയെ സമീപിച്ചത്.

ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മക്കളായ തേജസ് താക്കറെ, ആദിത്യ താക്കറെ എന്നിവരുടെ പേരിൽ കണക്കിൽ കവിഞ്ഞ സ്വത്തുക്കളുണ്ട് എന്നാണ് പരാതി. സ്വന്തമായി ജോലിയോ വ്യവസായമോ വരുമാന മാർഗ്ഗമോ ഇല്ലാത്ത താക്കറെ കുടുംബാംഗങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ളതായും ഇവയുടെ സ്രോതസ്സ് വെളിപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Tags: MAHARASHTRABJPCBIDevendra Fadnavisudhav thackerayShiv SenaMVAEknath Shinde
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies