പത്തനംതിട്ട : മുട്ടയെന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. മുണ്ടിയപ്പള്ളി വടശ്ശേരിമലയിൽ വീട്ടിൽ മജേഷ് എബ്രഹാം ജോൺ (44), കുന്നന്താനം പാലക്കാത്തകിടി പുള്ളോലിൽ വീട്ടിൽ സനിൽ കുമാർ (35) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിലാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തിയത്.
ഓട്ടോറിക്ഷ ഇടറോഡിൽ നിർത്തിയിട്ടശേഷം, മുട്ട വില്പന നടത്തുന്നവർ എന്ന രീതിയിലാണ് ഇവർ വിൽക്കുക. വെളുത്ത പ്ലാസ്റ്റിക് കവറിൽ മുട്ടയുടെ രൂപത്തിൽ പൊതിഞ്ഞാണ് കഞ്ചാവ് എത്തിച്ചത്. ഇവരിൽ നിന്നും 250 ഗ്രാം കഞ്ചാവും 5220 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.
വണ്ടിപ്പെരിയാർ, കോതമംഗലം, തിരുവല്ല, മല്ലപ്പള്ളി റേഞ്ചുകളിലായി ഒട്ടേറെ കഞ്ചാവുകേസുകളിലെ പ്രതികളാണിവർ. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന് കഞ്ചാവാണ് വിൽക്കുന്നത്.
Comments