കോയമ്പത്തൂർ ചാവേറാക്രമണം; മുബിനും കൂട്ടാളികളും ഐഎസ് ഉപഗ്രൂപ്പ് അംഗങ്ങൾ; ഭീകരാക്രമണക്കേസിലെ പ്രതിയെ വിയ്യൂർ ജയിലെത്തി കണ്ടു; ലക്ഷ്യമിട്ടത് ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് സമാനമായ സ്‌ഫോടനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോയമ്പത്തൂർ ചാവേറാക്രമണം; മുബിനും കൂട്ടാളികളും ഐഎസ് ഉപഗ്രൂപ്പ് അംഗങ്ങൾ; ഭീകരാക്രമണക്കേസിലെ പ്രതിയെ വിയ്യൂർ ജയിലെത്തി കണ്ടു; ലക്ഷ്യമിട്ടത് ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് സമാനമായ സ്‌ഫോടനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 07:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനത്തിൽ അന്വേഷണം കേരളത്തിലേക്കും. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്(25) വിയ്യൂർ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസ്ഹറുദ്ദീനെ വിയ്യൂർ ജയിലിലെത്തി മുബിൻ കണ്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ജയിലിലെ സന്ദർശക വിവരങ്ങൾ ശേഖരിച്ചു.

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ചില ഉപഗ്രൂപ്പുകളുടെ ഭാഗമാണ് മുബീനും കുട്ടാളികളും എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ എന്നയാൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇവർ വിചാരണ തടവുകാരായി വിയ്യൂർ ജയിലിലാണ് ഉള്ളത്.

അതീവ സുരക്ഷാ സെല്ലിൽ പാർപ്പിച്ചിരിക്കുന്ന അസ്ഹറുദ്ദീനെ മുബീനും ഇന്നലെ അറസ്റ്റിലായ പ്രതികളും പല തവണ ജയിലിലെത്തി സന്ദർശിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. അസ്ഹറുദ്ദീന് ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ഭീകരൻ സഹ്‌റാൻ ഹാഷിമുമായി അടുത്ത ബന്ധമാണുള്ളത്. തെക്കേ ഇന്ത്യയിലെ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി ഇവർ പ്രവർത്തിച്ചിരുന്നുവെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. മുബിന്റെ വീട്ടിൽ വലിയ തോതിൽ സ്‌ഫോടനവസ്തുക്കൾ ശേഖരിച്ചത് ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടന മാതൃകയിൽ ചില ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടായിരുന്നുവെന്നും പോലീസിന് സംശയമുണ്ട്. അന്താരാഷ്‌ട്ര സ്‌ഫോടനങ്ങൾ നടത്തുകയും അന്തർദേശീയ നെറ്റ് വർക്കുകളുടെ ഭാഗമാണ് പിടിയിലായത് എന്നുള്ളത് കൊണ്ടാണ് എൻഐഎ കേസിലേക്ക് എത്തുന്നത്.

ഇന്നലെ രാത്രിയോടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ ജമേഷ മുബിന്റെ കൂട്ടാളികളാണിവർ.സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായാണ് റിപ്പോർട്ടുകൾ.

സ്‌ഫോടനത്തിന് തൊട്ടുമുൻപ് ഇവർ കാറിനുള്ളിലേക്ക് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തമിഴ്‌നാട് പോലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി താമരകണ്ണന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങളായും എൻഐഎ മറ്റൊരു സംഘമായുമാണ് അന്വേഷണം നടത്തുന്നത്.

സ്‌ഫോടനത്തിന് പിന്നാലെ മുബിന്റെ വീട്ടിൽ നിന്ന് സ്‌ഫോടനവസ്തു ശേഖരം പോലീസ് കണ്ടെടുത്തിരുന്നു.ഐഎസ് ബന്ധത്തിന്റെ പേരിൽ നേരത്തെ എൻഐഎ ചോദ്യം ചെയ്തിട്ടുള്ളയാളാണ് മുബിൻ. ഇതിനാൽ തന്നെ ചാവേറാക്രമണത്തിനുള്ള സാധ്യതയും പോലീസ് തള്ളിയിട്ടില്ല. കാറിൽ നിന്ന് മാർബിൾ കഷ്ണങ്ങളും ആണികളും പോലീസ് കണ്ടെടുത്തിരുന്നു.ആക്രമണം നടത്താനുള്ള പദ്ധതിക്കിടെ അബദ്ധത്തിൽ കാർ പൊട്ടിത്തെറിച്ചതാവാനും സാധ്യതയുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.

 

Tags: car blast
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies