7 മാസമായി കോമയിൽ കിടക്കുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവം ഡൽഹി എയിംസിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

7 മാസമായി കോമയിൽ കിടക്കുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവം ഡൽഹി എയിംസിൽ

Woman Unconscious For 7 Months Gives Birth To Healthy Baby

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 10:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റോഡപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ 7 മാസമായി കോമ സ്റ്റേജിൽ കിടന്നിരുന്ന യുവതി ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 23-കാരി അബോധാവസ്ഥയിൽ തുടരവേയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിലായിരുന്നു സംഭവം.

ഏഴ് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന യുവതിയുടെ തലയ്‌ക്ക് നിരവധി ശസ്ത്രക്രിയകൾ ഡോക്ടർമാർ ചെയ്തിരുന്നു. 2022 ഏപ്രിൽ 1ന് പുലർച്ചെ 4.30 നായിരുന്നു ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ 23-കാരി അപകടത്തിൽപ്പെട്ടത്. ഹെൽമെറ്റ് ധരിക്കാതെയായിരുന്നു ഇവർ വാഹനമോടിച്ചിരുന്നത്. യുപിയിലെ ബുലന്ദ്ഷഹറിൽ വെച്ചായിരുന്നു അപകടം. റോഡിലേക്ക് വീണ യുവതിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വിവാഹിതരായി വെറും ഒന്നരമാസം പിന്നിടുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ എത്തിക്കുമ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നു. ഇതിനിടെ പരിശോധനയിൽ യുവതി ഗർഭിണിയാണെന്നും സ്ഥിരീകരിച്ചു. തലയുടെ പരിക്ക് അതീവ ഗുരുതരമായതിനാൽ 7 മാസത്തിനിടെ 5 ന്യൂറോ സർജിക്കൽ ഓപ്പറേഷനുകൾ അവൾക്ക് നടത്തിതായി ഡോക്ടർമാർ പറയുന്നു.

നിലവിൽ പ്രസവശേഷവും യുവതി അബോധാവസ്ഥയിൽ തുടരുകയാണ്. ആദ്യം വെന്റിലേറ്ററിന്റെ പിന്തുണയോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ യുവതിക്ക് സ്വയം ശ്വസിക്കാൻ കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവൾക്ക് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് (10-15 ശതമാനം) ഡോക്ടർമാർ പറയുന്നത്.

യുവതി അബോധാവസ്ഥയിൽ ആയതിനാൽ അവളുടെ ഗർഭം തുടരണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ആദ്യമാസങ്ങളിൽ ചർച്ച നടന്നിരുന്നു. അൾട്രാസൗണ്ട് പരിശോധനകളിൽ ഗർഭസ്ഥശിശുവിന് വൈകല്യങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെ ഗർഭാവസ്ഥയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു കുടുംബം. തുടർന്ന് ഒക്ടോബർ 22ന് എയിംസ് ട്രോമ സെന്ററിൽ 2.5 കിലോഗ്രാം ഭാരമുള്ള പെൺകുഞ്ഞ് യുവതിക്ക് ജനിച്ചു. ഡൽഹി എയിംസിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ സംഘമാണ് പ്രസവത്തിന് നേതൃത്വം നൽകിയത്.

Tags: babyDelhi AIIMSWomanbirth
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies