ഭോപ്പാൽ: ആംബുലൻസിൽ ഇന്ധനം തീർന്ന് വാഹനം നിന്നതോടെ യുവതി റോഡരികിൽ പ്രസവിച്ചു. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വനവാസി യുവതിയായ രേഷ്മയാണ് റോഡരികിൽ പ്രസവിച്ചത്. ആംബുലൻസിന് ഉള്ളിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരുടെ സഹായത്തിൽ രേഷ്മ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി.
മദ്ധ്യപ്രദേശിലെ പന്ന ജില്ലയിലുള്ള ഷാനഗർ ഏരിയയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബനൗളി ഗ്രാമത്തിൽ നിന്നും ഷാനഗർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്.
നിലത്ത് ഒരുതുണി വിരിച്ച് യുവതിയെ കിടത്തിയായിരുന്നു ആരോഗ്യപ്രവർത്തകർ പ്രസവമെടുത്തത്. നിലവിൽ അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ഹെൽത്ത് സെന്റർ അധികൃതർ അറിയിച്ചു
Comments