ന്യൂഡൽഹി : ഡൽഹി കലാപത്തിൽ മതഭീകര സംഘടനാ നേതാവായ സിദ്ദിഖ് കാപ്പന് നിർണായക പങ്കെന്ന് കണ്ടെത്തൽ. കലാപക്കേസ് പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. യുപി പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ലക്‌നൗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇകാര്യം വ്യക്തമാക്കുന്നത്.
ഡൽഹിയിൽ കലാപം നടക്കുന്ന വേളയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും കലാപകാരികൾക്കുമിടയിൽ നിന്ന് സന്ദേശങ്ങൾ കൈമാറിയിരുന്നത് സിദ്ദിഖ് കാപ്പനായിരുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ആയുധങ്ങളും പെട്രോൾ ബോംബും സജ്ജമാക്കി വെച്ചിരുന്നു. ഹിന്ദുക്കളെ പൂർണമായും ഇല്ലാതാക്കാനായിരുന്നു കലാപകാരികളുടെ നീക്കം. ഡൽഹി പോലീസിന്റെ ശ്രദ്ധ ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ കലാപത്തിലേക്ക് തിരിഞ്ഞ സമയത്താണ് വടക്കൻ ഡൽഹിയിൽ കലാപത്തിന് ശ്രമം നടത്തിയത്.
ഡൽഹി കലാപക്കേസിലെ പ്രതികളായ നിരവധി പേരുമായി കാപ്പൻ നേരിട്ട് ബന്ധം പുലർത്തിയിരുന്നു. കലാപക്കേസിൽ ഇവർ പിടിയിലായപ്പോഴും നിയമസഹായം നൽകാനെത്തിയത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് കീഴിലുള്ള മനുഷ്യാവകാശ സംഘടനയായ എൻസിഎച്ച്ആർഒയാണ്. കലാപം അവസാനിച്ചയുടൻ കാപ്പനെ എൻസിഎച്ച്ആർഒ ദേശീയ കോ ഓർഡിനേറ്ററായി നിയമിച്ചു. മനുഷ്യാവകാശ സംഘടനയുടെ മറവിൽ ഇവർ കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം നൽകുന്നത് തുടർന്നു. ഈ സമയത്തെല്ലാം ഷഹീൻ ബാഗിലെ എൻസിഎച്ച്ആർഒ ഓഫീസിലായിരുന്നു കാപ്പന്റെ താമസം എന്നാണ് കണ്ടെത്തൽ.
Comments