മുംബൈ : നാഷണൽ കോൺഗ്രസ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നില ഗുരുതരമല്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നുമാണ് സൂചന. എൻസിപിയുടെ പാർട്ടി ക്യാമ്പുകൾ ആരംഭിക്കാനിരിക്കേയാണ് ശരദ് പവാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
ഈ വർഷം ഏപ്രിൽ മാസത്തിലും പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരുന്നു. മൂത്രാശയ സംബന്ധമായ അസുഖം മൂലമാണ് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോൺഗ്രസിനും ശിവസേനയ്ക്കുമൊപ്പം സഖ്യമുണ്ടാക്കി നടത്തിയ ഭരണം നഷ്ടമായ ശേഷം പ്രതിപക്ഷമെന്ന നിലയിൽ മുന്നേറാൻ സാധിക്കാത്ത നിലയിലാണ് എൻസിപി. മുംബൈ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നയമില്ലാത്തതിനാൽ തീരുമാനങ്ങളെടുക്കുന്നതിൽ ബിജെപി വിരുദ്ധ ചേരിയിൽ ശരദ് പാവാർ നിർണ്ണായക നേതാവാണ്.
Comments