വ്യാജവാർത്ത ചമയ്ക്കൽ; ദ വയർ ഉടമകളുടെ വീടുകളിൽ ഡൽഹി പോലീസിന്റെ പരിശോധന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജവാർത്ത ചമയ്‌ക്കൽ; ദ വയർ ഉടമകളുടെ വീടുകളിൽ ഡൽഹി പോലീസിന്റെ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 11:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യാജ വാർത്ത ചമച്ച സംഭവത്തിൽ ദ വയർ ഓൺലൈൻ മാദ്ധ്യമസ്ഥാപന ഉടമകളുടെ വീടുകളിൽ ഡൽഹി പോലീസിന്റെ പരിശോധന. സ്ഥാപനത്തിന്റെ സ്ഥാപകർ കൂടിയായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

ഇരുവരും ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്‌ ഉപകരണങ്ങൾ പോലീസ് പരിശോധിച്ചു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെയാണ് സ്ഥാപനം വ്യാജ വാർത്ത ചമച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ അമിത് മാളവ്യ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

അമിത് മാളവ്യ ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയുടെ ‘എക്‌സ് ചെക്കർ’ അംഗമാണെന്ന വ്യാജ വാർത്തയാണ് ദ വയർ റിപ്പോർട്ട് ചെയ്തത്. സംഭവം മെറ്റ നിഷേധിച്ചതോടെ മാദ്ധ്യമസ്ഥാപനം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. എക്‌സ്‌ചെക്കർ അംഗമെന്ന ലേബലിൽ സമൂഹമാദ്ധ്യമങ്ങളിലെ ബിജെപി വിരുദ്ധമായതെന്തും നിയന്ത്രിക്കാനും പുറംലോകം കാണിക്കാതിരിക്കാനും ആകുമെന്നും ദ വയർ റിപ്പോർട്ട് ചെയ്തിരുന്നു.

ദ വയർ പുറത്തുവിട്ട വ്യാജ രേഖകൾ തന്റെ പദവിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നുവെന്ന് അമിത് മാളവ്യ പരാതിയിൽ പറഞ്ഞിരുന്നു. ഒക്ടോബർ ആറിനാണ് വിവാദമായ റിപ്പോർട്ട് ദ വയർ പ്രസിദ്ധീകരിച്ചത്. ആദ്യം മെറ്റയിൽ നിന്നുളള സോഴ്‌സുകളാണ് വാർത്ത നൽകിയതെന്നും ക്രോസ് പരിശോധന നടത്തിയിരുന്നുവെന്നും സിദ്ധാർത്ഥ് വരദരാജൻ പറഞ്ഞെങ്കിലും പിന്നീട് സ്ഥാപനം മാപ്പ് പറയുകയായിരുന്നു.

Tags: fake newsThe WireAMITH MALAVYA
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies