മാണ്ഡി റാലി തരംഗമാകുന്നു; ഹിമാലയൻ സംസ്ഥാനങ്ങൾ രാഷ്ട്രസുരക്ഷയുടെ കോട്ടകൾ; കോൺഗ്രസ് സുഖവാസ കേന്ദ്രമാക്കിയപ്പോൾ ബിജെപി വികസനത്തിന്റെ കർമ്മഭൂമിയാക്കി : അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാണ്ഡി റാലി തരംഗമാകുന്നു; ഹിമാലയൻ സംസ്ഥാനങ്ങൾ രാഷ്‌ട്രസുരക്ഷയുടെ കോട്ടകൾ; കോൺഗ്രസ് സുഖവാസ കേന്ദ്രമാക്കിയപ്പോൾ ബിജെപി വികസനത്തിന്റെ കർമ്മഭൂമിയാക്കി : അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 06:35 pm IST
FacebookTwitterWhatsAppTelegram

കാർസോഗ് : ഹിമാലയ സംസ്ഥാനങ്ങളുടെ വികസനത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഹിമാലയൻ സംസ്ഥാനങ്ങൾ രാഷ്‌ട്രസുരക്ഷയുടെ കോട്ടകളാണെന്നും കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തെ സുഖവാസത്തിനുള്ള കേന്ദ്രമാക്കിയപ്പോൾ ബിജെപി വികസനത്തിന്റെ കർമ്മഭൂമിയാക്കിയെന്നും അമിത് ഷാ പറഞ്ഞു.

മാണ്ഡിയിൽ നടന്ന റാലിയിലാണ് അമിത് ഷാ കേന്ദ്രസർക്കാർ വികസന പദ്ധതി കളെ വിശദീകരിച്ചത്. ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണ റാലിയിലാണ് അമിത് ഷാ പങ്കെടുക്കുന്നത്.

ഹിമാലയൻ സംസ്ഥാനങ്ങൾ ഒരു കാലത്ത് വികസനം അന്യമായ പ്രദേശമായിരുന്നു. ഇന്ത്യയുടെ മുഖ്യധാര മേഖലയുമായി ബന്ധമില്ലാതെ മുരടിച്ചുപോയിരുന്നു. ഇന്ന് പ്രദേശങ്ങളെല്ലാം റോഡുകളും റെയിൽസംവിധാനങ്ങളും വഴി ബന്ധിപ്പിക്കപ്പെ ട്ടിരിക്കുന്നു. കാർസോഗ് മേഖലയിൽ ബൈപാസ് റോഡുകൾ നിർമ്മിച്ചതും കിരാത്പൂർ-മാണാലി നാലുവരി പാത നിർമ്മിച്ചതും നരേന്ദ്രമോദി സർക്കാറിന്റെ വികസന നേട്ടമാണെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ ദുർഘടമായ മേഖലകളിൽ പോലും കുടിവെള്ളം പൈപ്പ് വഴി എത്തിക്കാൻ സാധിച്ചത് ബിജെപി ഭരണത്തിന്റെ ജനകീയ മുഖമാണ് കാണിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

വിജയ് സങ്കൽപ്പ് അഭിയാനെന്ന പേരിലെ ആറ് റാലികളിലാണ് അമിത് ഷാ സംസ്ഥാനത്ത് പങ്കെടുക്കുന്നത്. രണ്ടു ദിവസമാണ് കേന്ദ്രമന്ത്രി ഹിമാചൽ പ്രദേശിലുള്ളത്. രാഷ്‌ട്ര സുരക്ഷയുടെ കാര്യത്തിൽ ഹിമാചൽ പ്രദേശിലെ ജനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും രാജ്യം അഭിമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ദേവഭൂമിയിലെ ജനങ്ങളെ എല്ലാ അർത്ഥത്തിലും സേവിക്കാൻ കേന്ദ്രസർക്കാർ എന്നും മുന്നിലുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Tags: himachal
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies