വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ; എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ; എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പദവി ഒഴിയണമെന്ന തന്റെ നിർദ്ദേശം അവഗണിച്ച വിസിമാർക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഗവർണർ. വിസിമാരുടെ ശമ്പളം തിരികെ പിടിക്കാനാണ് നീക്കം. എട്ട് സർവ്വകലാശാലകളിലെ വിസിമാരുടെ ശമ്പളമാണ് തിരികെ പിടിക്കുക. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഗവർണർ അറിയിച്ചു.

രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദ്ദേശം അവഗണിച്ച വിസിമാരോട് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിൽ എട്ട് വിസിമാർക്ക് നൽകിയ സമയം നാളെ മൂന്ന് മണിയ്‌ക്ക് അവസാനിക്കും. എന്നാൽ ഇതുവരെ ആരും തന്നെ കാരണം ഗവർണറെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് ഗവർണർ കടക്കുന്നത്. നിയമിച്ച അന്ന് മുതലുള്ള ശമ്പളം ആണ് തിരികെ പിടിക്കുക.

ഗവർണർ അടുത്ത ദിവസം കേരളത്തിൽ എത്തും. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം. സെർച്ച് കമ്മിറ്റിയില്ലാതെയാണ് എട്ട് വിസിമാരുടെയും നിയമനം. നേരത്തെ സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. യുജിസി മാനദണ്ഡപ്രകാരം സെർച്ച് കമ്മറ്റി ഉൾപ്പെടെ രൂപീകരിച്ച് മാത്രമേ വിസിമാരെ നിയമിക്കാനാകൂ. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഒൻപത് സർവ്വകലാശാല വിസിമാർക്ക് ഗവർണർ രാജിവെയ്‌ക്കാൻ നിർദ്ദേശം നൽകിയത്. ചാൻസലർ എന്ന നിലയിലായിരുന്നു നിർദ്ദേശം.

എന്നാൽ സർക്കാരിന്റെ ഒത്താശയോടെ വിസിമാർ ഗവർണറുടെ നിർദ്ദേശം അവഗണിച്ചും പദവിയിൽ തുടരുകയാണ്. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതിയിൽ വിസിമാർ ചോദ്യം ചെയ്തെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഗവർണറുടേതാകും എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

രാജിവെച്ചൊഴിയാൽ നൽകിയ സമയപരിധി അവസാനിച്ചിട്ടും വിസിമാർ ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് ഗവർണർ വീണ്ടും നോട്ടീസ് നൽകിയത്

Tags: Governorarif muhammed khan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies