മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊന്നു; കണ്ടെത്തിയത് ആഭിചാര കൊലയ്ക്ക് ഇരയായ 22 പേരുടെ അവശിഷ്ടങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊന്നു; കണ്ടെത്തിയത് ആഭിചാര കൊലയ്‌ക്ക് ഇരയായ 22 പേരുടെ അവശിഷ്ടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 08:17 pm IST
Facebook
Twitter
WhatsAppTelegram

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആഭിചാര കൊലയ്‌ക്ക് ഇരയായ ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ട്രോഫി രൂപത്തിലാക്കി വെച്ച നിലയിലാണ് കുട്ടികളുടെ ഉൾപ്പെടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെറുവിലാണ് സംഭവം. കൊലയ്‌ക്ക് മുന്നോടിയായി ഇവർക്ക് സൈക്കോ ആക്ടീവ് ക്യാക്ടസ് നൽകിയതായും പരിശോധനയിൽ തെളിഞ്ഞു. കാലപ്പഴക്കം ചെന്ന അവശിഷ്ടങ്ങളുടെ മുടിയിഴകൾ എടുത്താണ് ഗവേഷകർ പരിശോധിച്ചത്. ഇത് കൂടാതെ പ്രദേശത്ത് നിന്ന് 21 മനുഷ്യരുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രി ഹിസ്പാനിക് കാലഘട്ടം എന്നറിയപ്പെട്ടിരുന്ന 3500 ബിസിഇക്കും 476 സിഇക്കും ഇടയിൽ ജീവിച്ചിരുന്നയാളുകളുടെ മൃതദേഹാവശിഷ്ടങ്ങളാണ് പെറുവിന്റെ തെക്കൻ തീരങ്ങളിൽ നിന്നും ഗവേഷണം ചെയ്‌തെടുത്തത്. നാസ്‌ക പ്രൊജക്ടിന്റെ ഭാഗമായി ഏറെ കാലമായി ഈ പ്രദേശത്ത് ഗവേഷണം നടത്തിവരികയാണ്. പെൺകുട്ടിയുടേത് എന്ന് തോന്നിക്കുന്ന മൃതദേഹമാണിത്. മരിക്കുന്നതിന് തൊട്ട് മുൻപ് കുട്ടി സാൻ പെഡ്രോ എന്ന ചെടി ഭക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹാലൂസിനേഷൻ ഉണ്ടാകാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം ചെടിയാണ് സാൻ പെഡ്രോ. മരുന്നുകൾക്കും മറ്റ് ചടങ്ങുകൾക്കും വേണ്ടിയാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്.

തെക്കൻ പെറുവിയൻ തീരത്ത് താമസിക്കുന്ന ആളുകൾ സാൻ പെഡ്രോ ഉപയോഗിച്ചതിന്റെ ആദ്യ തെളിവാണിതെന്ന് പോളണ്ട് വാർസോ സർവകലാശാലയിലെ ആൻഡിയൻ പഠന കേന്ദ്രത്തിലെ ഡോക്ടറൽ കാൻഡിഡേറ്റായ ദഗ്മര സോച്ച പറഞ്ഞു. ആഭിചാര കൊലയ്‌ക്ക് മുൻപ് ഈ മരുന്ന് നൽകിയിരുന്നു എന്നതിന്റെ ആദ്യ തെളിവ് കൂടിയാണിത്.

പഠനത്തിനായി, സോച്ചയും സംഘവും മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മുതിർന്നവരുടെയും കുട്ടികളുടെയും മമ്മികളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മരിച്ചവരിൽ പലരും മരണത്തിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ഉത്തേജക മരുന്നുകൾ കഴിച്ചിട്ടുണ്ടെന്ന് പരിശോധനകളിലൂടെ കണ്ടെത്തി.

കൊക്കെയ്ൻ എന്ന സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ ഉറവിടമായ കൊക്ക ഇലകളും സൈക്കഡെലിക് മരുന്നായ മെസ്‌കാലിൻ അടങ്ങിയ സാൻ പെഡ്രോയും ഇതിൽ ഉൾപ്പെടുന്നു. ആമസോൺ കാടുകളിൽ നിന്നാണ് കൊക്ക ഇലകൾ ഇവിടേക്ക് എത്തിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. ബിസി 450നും ബിസി 100നും ഇടയിൽ കൊക്ക ഇലകൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്,. എന്നാൽ ആ കാലഘട്ടത്തിനും മുൻപ്  കൊക്ക ഇലകൾ ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിക്കുന്നത് ആദ്യമായാണ്.

പ്രദേശത്ത് നിന്നും അവരുടെ വസ്ത്രങ്ങളുടേയും കളിമൺ പാത്രങ്ങളുടേയും തുന്നൽ ഉപകരണങ്ങളുടേയുമെല്ലാം അവശിഷ്ടങ്ങൾ ഗവേഷക സംഘം കണ്ടെത്തി.

Tags: human sacrificeനരബലിആഭിചാര കൊലperu
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies