മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് 8 വയസുകാരൻ; സംഭവിച്ചതിങ്ങനെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് 8 വയസുകാരൻ; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 09:37 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: പാമ്പുകടിയേറ്റ് മനുഷ്യന് ജീവഹാനിയുണ്ടാകുന്ന സംഭവങ്ങൾ നാം നിരന്തരം കേട്ടിരിക്കാം. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, മനുഷ്യന്റെ കടിയേറ്റ് പാമ്പിന് ജീവൻ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അവിശ്വസനീയമായ ഈ സംഭവം നടന്നത് ഛത്തീസ്ഗഡിലെ ഒരു ഉൾഗ്രാമത്തിലാണ്.

8 വയസുള്ള ഒരു ആൺകുട്ടി മൂർഖൻ പാമ്പിനെ കടിച്ചു കൊന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീപക് എന്ന ബാലനാണ് വാർത്ത വൈറലായതോടെ നാട്ടിലെ താരമായത്. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജഷ്പൂർ ജില്ലയിലുള്ള പന്ദർപഥ് എന്ന ഉൾഗ്രാമത്തിലാണ് സംഭവം.

പെട്ടെന്നാണ് കൈകളിലേക്ക് ചുറ്റിപ്പടർന്ന് കയറാൻ ശ്രമിക്കുന്ന പാമ്പിനെ ദീപക് കണ്ടത്. കുടഞ്ഞ് മാറ്റാൻ ശ്രമിച്ചപ്പോൾ കുട്ടിയെ പാമ്പ് കടിക്കുകയും ചെയ്തു. അന്നേരം തനിക്ക് വലിയ വേദന തോന്നിയെന്നും ദേഷ്യവും വിഷമവും വന്നപ്പോൾ പാമ്പിനെ പിടിച്ച് തിരിച്ചുകടിക്കുകയായിരുന്നുവെന്നും ദീപക് പറയുന്നു. രണ്ട് തവണയാണ് ദീപക് പാമ്പിനെ കടിച്ചത്. പാമ്പ് തന്നെ കൂടുതൽ ഉപദ്രവിക്കുന്നത് പ്രതിരോധിക്കാൻ കൂടിയാണ് കടിക്കേണ്ടി വന്നതെന്നും എല്ലാം സംഭവിച്ചത് ഞൊടിയിടയിലായിരുന്നുവെന്നും കുട്ടി പ്രതികരിച്ചു.

സംഭവത്തിന് പിന്നാലെ മൂർഖൻ പാമ്പ് ചാവുകയും കടിയേറ്റ ദീപക്കിനെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ കുട്ടിക്ക് ആന്റിവെനം നൽകി. ഒരുദിവസം മുഴുവൻ നിരീക്ഷണത്തിൽ കിടത്തിയതിന് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പാമ്പിനെ തിരിച്ച് കടിച്ച് സ്വയം പ്രതിരോധിച്ച സംഭവം പാട്ടായതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ദീപക്.

Tags: snake bitecobraChhattisgarh
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies