കോഴിക്കോട്: ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. സംഭവത്തിൽ കോളേജ് പ്രിൻസിപ്പാൾ ഷീന ഷൂക്കൂർ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും വീണ്ടും അലനെ ഇന്ന് ചോദ്യം ചെയ്യുക.
അലനെതിരായ റാഗിംഗ് പരാതിയിൽ കോളേജിൽ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കോളേജിൽ റാഗിംഗ് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്.
ഇന്നലെയാണ് അലൻ ഷുഹൈബിനെതിരെ റാഗിംഗ് പരാതിയുയർന്നത്. ഇതിന് പിന്നാലെ അറസ്റ്റിലായ അലനെ വൈകീട്ടോടെ ജാമ്യത്തിൽ വിടുകയായിരുന്നു. എന്നാൽ തനിക്കെതികായ റാഗിംഗ് പരാതി അടിസ്ഥാന രഹിതമാണെന്നാണ് അലൻ പറയുന്നത്. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. താൻ സാക്ഷിയായ റാഗിംഗ് പരാതി അട്ടി മറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പിന്നിൽ എസ്എഫ്‌ഐ ആണെന്നും അലൻ ആരോപിക്കുന്നു. അതേസമയം ക്യാമ്പസിൽ അലൻ ഭീകര സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് എസ്എഫ്‌ഐ പറയുന്നത്.
Comments