ഇടുക്കി : കോതമംഗലത്ത് മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. മുവാറ്റുപുഴ സ്വദേശി സാഗർ, ചോറ്റാനിക്കര സ്വദേശി സൈമൺ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ തിയേറ്ററിന് സമീപത്ത് വെച്ചാണ് ഇവർ പിടിയിലായത്.
20 ചെറിയ കുപ്പികളിലായി ഹാഷിഷ് ഓയിലും എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കോതമംഗലം കേന്ദ്രീകരിച്ചാണ് ഇവർ ലഹരിവിൽപ്പന നടത്തിയത് എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ലഹരി മാഫിയ പിടിമുറുക്കുന്നതായി സൂചനകൾ ലഭിച്ചിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ മയക്കുമരുന്ന് ഏജന്റുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനോദ സഞ്ചാരികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണോ വിൽപ്പനയെന്നും സംശയമുണ്ട്.
Comments