ലക്നൗ: ശ്രീ രാമ കർമ്മഭൂമി രഥ യാത്രയ്ക്ക് തുടക്കമിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം രഥയാത്രയ്ക്ക് തുടക്കമിട്ടത്. രഥയാത്ര ബക്സർ വഴി നേപ്പാളിലെ ജനക്പൂർ ധാമിലെത്തും.
കർമ്മഭൂമി സിദ്ധാശ്രമമാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. യോഗി ആദിത്യനാഥ് ശ്രീ രാം ചരൺ പാദുക പൂജയും നടത്തി. പൊതുജന നന്മയ്ക്ക് വേണ്ടിയായിരുന്നു പൂജയും പ്രാർത്ഥനയും. ഗംഗാജലവും പൂക്കളും കൊണ്ടായിരുന്നു പാദുക പൂജ. ഇതിന് ശേഷമായിരുന്നു അദ്ദേഹം രഥയാത്രയ്ക്ക് തുടക്കമിട്ടത്.
ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി ചൗബേ, ഉത്തർപ്രദേശ് ഗതാഗതമന്ത്രി ദയാശങ്കർ സിംഗ് എന്നിവരും, നിരവധി സന്യാസി വര്യരും പങ്കെടുത്തു. ചടങ്ങിന് ശേഷം സന്യാസി വര്യർ യോഗി ആദിത്യനാഥിന് ശ്രീരാമനെക്കുറിച്ചുള്ള പുസ്തകവും ഗംഗാ ജലവും കൈമാറി.
Comments