'നാൻ, ടിനി ടോം, ഉണ്ണിമുകുന്ദൻ'; അവർ ഒന്നിച്ചു സുഹൃത്തുക്കളെ..; ചിത്രം പങ്കുവെച്ച് ടിനി ടോം- Bala, Unni Mukundan, Tini Tom
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നാൻ, ടിനി ടോം, ഉണ്ണിമുകുന്ദൻ’; അവർ ഒന്നിച്ചു സുഹൃത്തുക്കളെ..; ചിത്രം പങ്കുവെച്ച് ടിനി ടോം- Bala, Unni Mukundan, Tini Tom

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 12:02 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചിരിപടർത്തുകയും വൈറലാകുകയും ചെയ്ത ഡയലോഗാണ് ‘നാൻ, അനുപ് മേനോൻ, ഉണ്ണിമുകുന്ദൻ’ എന്നത്. നടൻ ബാലയെ ടിനി ടോം അനുകരിച്ചതാണിത്. ഒരു സ്വകാര്യ ചാനലിൽ രമേശ് പിഷാരടി നയിക്കുന്ന പ്രോഗ്രാമിലാണ് തന്റെ അടുത്ത സുഹൃത്തു കൂടിയായ നടൻ ബാലയെ ടിനി ടോം വളരെ രസകരമായി അനുകരിച്ചത്. താരത്തിന്റെ അനുകരണം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും ആ ഡയലോഗ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ടിനി ടോം പങ്കുവെച്ച ഒരു ചിത്രമാണ് ഇതിന് കാരണം. സുഹൃത്തുക്കളായ ബാലയ്‌ക്കും ഉണ്ണിമുകുന്ദനുമൊപ്പം നിൽക്കുന്ന ചിത്രമാണ് ടിനി ടോം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മൂവരുടെയും ചിത്രം ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തു കഴിഞ്ഞു.

ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിനായാണ് ബാല ടിനി ടോമിനെ വിളിച്ചത്. താനും അനൂപ് മേനോൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നൊരു ചിത്രം ചെയ്യുന്നു, അതിലേക്ക് വരണം എന്നായിരുന്നു ബാല ടിനിയോട് പറഞ്ഞത്. പെയ്മെൻറ് സംബന്ധിച്ച് പ്രൊഡകക്ഷനിൽ നിന്നും വിളിക്കുന്നയാളോട് പറയണം എന്നും പറഞ്ഞു. പ്രൊഡക്ഷനിൽ നിന്നും വിളിച്ചയാളോട് പല വട്ടം പറഞ്ഞിട്ടും പെയ്മെൻറ് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയില്ല. ഓരോ തവണയും ബാല വിളിക്കുകയും ‘നാൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്’ എന്നിവർ ചേർന്ന് ചെയ്യുന്ന സിനിമയാണെന്ന് ആവർത്തിക്കുകയും തുക കുറയ്‌ക്കണമെന്ന് പറയുകയും ചെയ്തുവെന്ന് പറഞ്ഞുകൊണ്ടാണ് ബാലയെ ടിനി ടോം അനുകരിച്ചത്.

അരുണാചലം പിക്ചേഴ്സിന്റെ ബാനറില്‍ ബാല ആദ്യമായി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ‘ദി ഹിറ്റ് ലിസ്റ്റ്’. ആക്ഷനും റൊമാന്‍സിനും സസ്പന്‍സിനും സെന്റിമെന്‍സിനും തുല്യ പ്രാധാന്യമുള്ള ചിത്രത്തിൽ ബാല തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നരേന്‍, ഉണ്ണിമുകുന്ദന്‍, പൃത്ഥ്വിരാജ്, അനൂപ് മേനോൻ, ടിനി ടോം, സമുദ്രക്കനി, റിയാസ്ഖാന്‍, തലൈവാസല്‍ വിജയ്, കന്നട നടന്‍ ധ്രുവ്, സുരേഷ് കൃഷ്ണ, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, കിരണ്‍ രാജ്, ശ്രീജിത്ത് രവി, രാജീവ് രംഗന്‍, ഐശ്വര്യ ദേവന്‍, കാതല്‍ സന്ധ്യ എന്നിങ്ങനെ വലിയ താര നിര ചിത്രത്തിന്റെ ഭാ​ഗമായിരുന്നു.

Tags: Unni Mukundanbalatini tom
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies