അഡ്ലയ്ഡ്: 25 റൺസ് എടുത്ത വാർണറും 3 റൺസിന് കാമറൂൺ ഗ്രീനും 4 റൺസിൽ സ്റ്റീവ് സ്മിത്തുമാണ് പുറത്തായത്. 23 റൺസുമായി മിച്ചൽ മാർഷും ഒരു റൺസുമായി മാർക്കസ് സ്റ്റോയിൻസുമാണ് ക്രീസിൽ.
ആദ്യമായാണ് ഒരു ടി20 മത്സരത്തിൽ ഓസീസിനെതിരെ അഫ്ഗാൻ നിര ഇറങ്ങുന്നത്. മികച്ച ഫോമിലായിരുന്ന ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് പരിക്കേറ്റതിന്റെ ക്ഷീണത്തിലും ടോപ് ഓർഡറിൽ ഓപ്പണർ വാർണർ ഫോമിലല്ലാത്തതും ഓസീസിന് ക്ഷീണമാണ്. മാത്യൂ വേഡാണ് ഇന്ന് ഓസീസിനെ നയിക്കുന്നത്. പരിക്കേറ്റ ടിം ഡേവിഡിന് പകരം മുൻ നായകൻ സ്റ്റീവ് സ്മിത്താണ് ഇറങ്ങിയത്.
അയർലാന്റിനെതിരെ ന്യൂസിലാന്റ് ജയിച്ചതോടെ ഓസീസിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. ഏതു ടീമിനേയും അട്ടിമറിയ്ക്കാൻ കെൽപ്പുള്ള അഫ്ഗാൻ ഓസീസിന്റെ അന്നംമുടക്കുമോ എന്നതാണ് ഇന്ന് അറിയാനു ള്ളത്.
Comments