ഗുജറാത്തിൽ ബിജെപിയുടെ വൻ വിജയം പ്രവചിച്ച് മറ്റൊരു അഭിപ്രായ സർവ്വേ; കോൺഗ്രസിന് സമ്പൂർണ്ണ തകർച്ച
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ ബിജെപിയുടെ വൻ വിജയം പ്രവചിച്ച് മറ്റൊരു അഭിപ്രായ സർവ്വേ; കോൺഗ്രസിന് സമ്പൂർണ്ണ തകർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ബിജെപി കൂടുതൽ സീറ്റുകൾ തൂത്തുവാരുമെന്ന് അഭിപ്രായ സർവ്വേ. ഭരണകക്ഷിയായ ബിജെപി ഇത്തവണ അപ്രതീക്ഷിത വിജയം നേടുമെന്നാണ് സി വോട്ടർ-എബിപി നടത്തിയ അഭിപ്രായ സർവ്വേയിൽ വ്യക്തമാക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി 131 മുതൽ 139 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

ആകെ 182 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റുകൾ നേടിയിരുന്നു. 77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയമുറപ്പിച്ചത്. എന്നാൽ ഇത്തവണ ഇത് 31 മുതൽ 37 സീറ്റുകളിലേക്ക് വീഴുമെന്നാണ്  സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 7 മുതൽ 15 വരെ സീറ്റുകളിൽ ആം ആദ്മി പാർട്ടി വിജയം നേടാനും സാധ്യതയുണ്ട്. കോണ്ർഗ്രസിന്റെ വോട്ടുകൾ ആം ആദ്മിയിലേക്ക് പോകാൻ സാധ്യതയുണ്ട്.

സർവേയിൽ പ്രവചിച്ചതിലും കൂടുതൽ സീറ്റുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബിജെപി വക്താവ് യമൽ വ്യാസ് പറഞ്ഞു. അതേസമയം ഇത്തരം അഭിപ്രായ സർവ്വേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണ് എന്നാണ് കോൺഗ്രസിന്റെയും എഎപിയുടെയും വാദം.

വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടിയാണ് എഎപിയെയും എഐഎംഐഎമ്മിനെയും ഇത്തവണ സംസ്ഥാനത്ത് മത്സരിപ്പിക്കുന്നത്. എന്നാൽ ഇത്തവണ ബിജെപിയുടെ ആ തന്ത്രം പരാജയപ്പെടുമെന്നാണ് കോൺഗ്രസ് പറയുന്നത്. അഭിപ്രായ സർവേയ്‌ക്ക് വിരുദ്ധമായി 125 സീറ്റെങ്കിലും നേടി കോൺഗ്രസ് ഗുജറാത്തിൽ അധികാരത്തിലെത്തുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.

വർഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ തകർക്കാനുള്ള കുതന്ത്രങ്ങളുമായാണ് കോൺഗ്രസും ആം ആദ്മിയും രംഗത്തെത്തുന്നത്. എന്നാൽ നിലനിൽപ്പിനായി പതിനെട്ടാമത്തെ അടവും പയറ്റിനോക്കുന്ന കോൺഗ്രസിനും ശക്തിപ്രകടനം നടത്താനാകുമെന്ന അമിതമായ ആത്മവിശ്വാസത്തോടെ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്ന ആം ആദ്മിക്കും ഇത്തവണയും അടി തെറ്റുമെന്നാണ് നിരീക്ഷണം.

Tags: AAPelection surveyGUJARAT ASSEMBLY ELECTIONCongressBJPsurvey
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies