മലപ്പുറം : മലപ്പുറത്ത് തോട്ടില്‍നിന്ന് കള്ളനോട്ടുകൾ കണ്ടെത്തി .മഞ്ചേരി മേലാക്കം നെല്ലിപ്പറമ്പ് റോഡിന് സമീപത്തെ തോട്ടില്‍നിന്നാണ് 500 രൂപയുടെ 20-ഓളം നോട്ടുകള്‍ കണ്ടെടുത്തത്. ഇതിനുസമീപത്തായി നോട്ടുകള്‍ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
നാട്ടുകാരാണ് തോട്ടിലൂടെ നോട്ടുകള്‍ ഒഴുകിവരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ വ്യാജ കറന്‍സികള്‍ കണ്ടെടുക്കുകയായിരുന്നു. ഇതില്‍ പലതും പാതി കത്തിയനിലയിലാണ്. എല്ലാ നോട്ടുകള്‍ക്കും ഒരേ സീരിയല്‍ നമ്പറാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments