'അച്ഛനുള്ള ഏറ്റവും നല്ല മരുന്ന് സിനിമയാണ്'; ശ്രീനിവാസൻ ക്യാമറയ്ക്ക് മുന്നിൽ; കുറുക്കൻ ചിത്രീകരണം തുടങ്ങി; സന്തോഷം പങ്കുവെച്ച് വിനീത്- Kurukkan,Sreenivasan, Vineeth Sreenivasan
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അച്ഛനുള്ള ഏറ്റവും നല്ല മരുന്ന് സിനിമയാണ്’; ശ്രീനിവാസൻ ക്യാമറയ്‌ക്ക് മുന്നിൽ; കുറുക്കൻ ചിത്രീകരണം തുടങ്ങി; സന്തോഷം പങ്കുവെച്ച് വിനീത്- Kurukkan,Sreenivasan, Vineeth Sreenivasan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 12:58 pm IST
Facebook
Twitter
WhatsAppTelegram

അസുഖങ്ങൾ അലട്ടുന്നതിനാൽ കുറച്ചു കാലങ്ങളായി സിനിമാ രം​ഗത്തു നിന്നും മാറി നിന്ന മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസൻ വീണ്ടും ക്യാമറയ്‌ക്ക് മുന്നിൽ. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മകൻ വിനീത് ശ്രീനിവാസനൊപ്പം ചിത്രത്തിന്റെ പൂജ ചടങ്ങുകളിൽ ശ്രീനിവാസൻ പങ്കെടുത്തു. ശ്രീനിവാസനൊപ്പം വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അച്ഛൻ വീണ്ടും ക്യാമറയ്‌ക്ക് മുന്നിൽ എത്തുന്നതിന്റെ സന്തോഷം വിനീത് ശ്രീനിവാസൻ മാദ്ധ്യമങ്ങളോട് പങ്കുവെച്ചു.

‘ഈ ഒരു സിനിമയുടെ ചർച്ച തുടങ്ങിയപ്പോൾ തന്നെ അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി കാത്തിരിക്കുകയായിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ആരംഭിക്കുന്നതിനായാണ് നവംബറിലേയ്‌ക്ക് ഷൂട്ടിംഗ് മാറ്റിയത്. അഭിനേതാക്കൾ എല്ലാം അതിനോട് സഹികരിച്ചു. അച്ഛന് നല്ല വ്യത്യാസമുണ്ട്. പഴയപോലെ തന്നെയാണ് അദ്ദേഹം. അഭിനയിച്ച് തുടങ്ങുമ്പോൾ പൂർണ്ണമായും അച്ഛൻ ആരോഗ്യവാനാകും. അച്ഛനുള്ള ഏറ്റവും നല്ല മരുന്ന് സിനിമ തന്നെയാണ്. ഇത്രയും കാലം പ്രവർത്തിച്ച ഒരു മേഖലയും, ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നതും സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ്. ഷൂട്ട് തുടങ്ങുമ്പോഴേക്കും അച്ഛൻ ഫുൾ ഓൺ ആകുമെന്നാണ് വിശ്വാസം. അച്ഛൻ സംഭാഷണം പഠിക്കുന്നതും വളരെ എനർജിയോടെയാണ്’ എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.

മാർച്ച് മാസത്തിൽ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച ചിത്രമാണ് കുറുക്കൻ. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മനോജ് റാം സിംഗ് ആണ് കുറുക്കന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ആണ് സിനിമയ്‌ക്ക് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സം​ഗീതം പകരുന്നത്.

Tags: filmsreenivasanVineeth Sreenivasan
Share
Tweet
SendShare

More News from this section

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

Latest News

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies