കൊൽക്കത്ത : അൽ ഖ്വയ്ദ ഭീകരൻ മോനിറുദ്ദീൻ ഖാൻ പശ്ചിമ ബംഗാളിൽ പിടിയിൽ . സൗത്ത് 24 പർഗാനാസിൽ നിന്നാണ് മോനിറുദ്ദീൻ ഖാനെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. മോനിറുദ്ദീൻ ഖാൻ ഭീകര സംഘടനയിലേയ്‌ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും, അൽ-ഖ്വയ്ദയ്‌ക്ക് ആയുധങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നു. കൂടാതെ, ഇയാൾ വ്യാജ ഇന്ത്യൻ ഐഡി കാർഡുകളും ഉണ്ടാക്കി നൽകാറുണ്ടായിരുന്നു.
എസ്ടിഎഫ് കോടതിയിൽ ഹാജരാക്കിയ ഇയാളെ നവംബർ 14 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെ സജീവ ഭാഗമായ അൽ അൽ ഖാഇദയുമായി മോനിറുദ്ദീൻ ബന്ധപ്പെട്ടിരുന്നു. കൊൽക്കത്ത പോലീസും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
മുൻപ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ സാസനിലെ ഖരിബാരി മേഖലയിൽ നിന്നും രണ്ട് അൽ-ഖ്വയ്ദ ഭീകരരെ എസ്ടിഎഫ് അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഗംഗാറാംപൂർ സ്വദേശിയായ അബ്ദുർ റക്കീബ് സർക്കാർ, ഹൂഗ്ലി ജില്ലയിലെ ആറാംബാഗിൽ താമസിക്കുന്ന ഖാസി അഹ്‌സാനുള്ള എന്നിവരെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്.
Comments