മെഡിക്കൽ പഠനം കച്ചവട തന്ത്രമല്ല; 24 ലക്ഷം രൂപ ട്യൂഷൻ ഫീസ് നീതീകരിക്കാനാകില്ല; 2017 മുതൽ വാങ്ങിയ പണം വിദ്യാർത്ഥികൾക്ക് മടക്കി നൽകണമെന്ന് സുപ്രീംകോടതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡിക്കൽ പഠനം കച്ചവട തന്ത്രമല്ല; 24 ലക്ഷം രൂപ ട്യൂഷൻ ഫീസ് നീതീകരിക്കാനാകില്ല; 2017 മുതൽ വാങ്ങിയ പണം വിദ്യാർത്ഥികൾക്ക് മടക്കി നൽകണമെന്ന് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 03:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദ്യാഭ്യാസം പ്രദാനം ചെയ്യുകയെന്നത് ലാഭം കൊയ്യാനുള്ള ഒരു കച്ചവടമല്ലെന്ന് സുപ്രീം കോടതി. സ്വകാര്യ അൺ എയ്ഡഡ് മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് ചുമത്തുന്ന വാർഷിക ട്യൂഷൻ ഫീസ് 24 ലക്ഷം രൂപയാക്കിയ ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനത്തിലാണ് കോടതിയുടെ നിരീക്ഷണം. ഉയർന്ന ട്യൂഷൻ ഫീസ് ഈടാക്കുന്ന സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി ശരിവെച്ചു.

2011ൽ നിശ്ചയിച്ച ട്യൂഷൻ ഫീസിനേക്കാൾ ഏഴിരട്ടി കൂടുതലാണ് ഇപ്പോൾ ചുമത്തുന്ന ട്യൂഷൻ ഫീസായ 24 ലക്ഷം രൂപ. 2017 മുതലാണ് ഇത്രയും അധികമായി തുക ഉയർത്തിയത്. ഒരിക്കലും നീതീകരിക്കാൻ കഴിയാത്തതാണ് സംസ്ഥാന സർക്കാരിന്റെ ഈ നയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം.ആർ ഷാ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സംസ്ഥാന സർക്കാരും ഹർജിക്കാരായ മെഡിക്കൽ കോളേജും 2.5 ലക്ഷം വീതം രൂപ പിഴയായി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിക്കും മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രോജക്ട് കമ്മിറ്റിക്കുമാണ് പിഴയടയ്‌ക്കേണ്ടത്.

ഫീസ് വർധിപ്പിച്ച 2017 മുതൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക തുക കണക്കാക്കി തിരികെ നൽകണമെന്ന് മെഡിക്കൽ കോളേജുകളോട് ഹൈക്കോടതി നിർദേശിരുന്നു. ഈ ഉത്തരവും സുപ്രീം കോടതി ശരിവെച്ചു. ഉയർന്ന പലിശനിരക്കുള്ള പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി വായ്പയെടുത്താണ് പല വിദ്യാർത്ഥികളും ഈ ട്യൂഷൻ ഫീസ് അടച്ചിരിക്കുന്നത്. ഇത്തരത്തിൽ വിദ്യാർത്ഥികളിൽ നിന്നും വർഷങ്ങളായി ഈടാക്കിയ തുക അവർക്ക് തന്നെ തിരിച്ചുനൽകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം ചില സാഹചര്യങ്ങളിൽ നിശ്ചിത ട്യൂഷൻ ഫീസിനേക്കാൾ കൂടുതൽ തുക മെഡിക്കൽ കോളേജുകൾക്ക് ഈടാക്കാമെന്നും കോടതി അറിയിച്ചു. മെഡിക്കൽ കോളേജ് നിലകൊള്ളുന്ന സ്ഥലം, പ്രൊഫഷണൽ കോഴ്‌സിന്റെ സ്വഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഇവ പരിപാലിക്കുന്നതിനായുള്ള ചിലവ്, ഇൻസ്റ്റിറ്റ്യൂഷന്റെ വളർച്ചയ്‌ക്കും വികസനത്തിനും ആവശ്യമായ തുക തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ട് അധിക ട്യൂഷൻ ഫീസ് ഈടാക്കാം. അത് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നതിൽ തടസമില്ലെന്ന് കോടതി വ്യക്തമാക്കി.

Tags: mbbsCourse
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies