കണ്ണൂർ : സ്കൂൾ വാൻ അപകടത്തിൽപ്പെട്ടു. ശ്രീകണ്ഠപുരം സ്വാമി മൊട്ട മാമ്പക്കുന്ന് വളവിൽ വച്ച് വാൻ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. വയക്കര സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്.
35 ഓളം കുട്ടികളാണ് വാനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ശ്രീകണ്ഠപുരം ഐ.എം.സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് സാരമായ പരിക്കുകളിലെന്നാണ് പ്രാഥമിക വിവരം
Comments