ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജെയ്ഷെ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ കപ്രേനിലാണ് സംഭവം. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കുൽഗാം-ഷോപിയാൻ മേഖലയിൽ സജീവമായിരുന്ന കമ്രാൻ ഭായ് എന്ന ജെയ്ഷെ ഭീകരനെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് വിവരം. പ്രദേശം സൈന്യം വളഞ്ഞു. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
Comments