വയനാട് : പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെയാണ് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
പട്ടിക വർഗ വിഭാഗത്തിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് നടപടി. ബലാത്സംഗക്കേസ് ഇരയായ 17 കാരിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. വയനാട് എസ് പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷൻ ഉത്തരവിട്ടു.
Comments