കോലാപൂർ: മോട്ടോർ സൈക്കിളിൽ ട്രാക്ടർ ഇടിച്ച് മറാത്തി ടെലിവിഷൻ താരം അന്തരിച്ചു. 32-കാരിയായ കല്യാണി കുരാലെ ജാദവ് ആണ് ശനിയാഴ്ച രാത്രി 11 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. സംഗ്ലി-കോലാപൂർ ഹൈവേയിലായിരുന്നു വാഹനാപകടം. വീട്ടിലേക്ക് പോകും വഴി കല്യാണി സഞ്ചരിച്ച മോട്ടോർസൈക്കളിൽ ട്രാക്ടർ ഇടിക്കുകയായിരുന്നു.
നിലവിൽ സംപ്രേഷണം ചെയ്യുന്ന ‘തുജ്ഹാത് ജീവ് രംഗല’ എന്ന പരമ്പരയിലെ നടിയാണ് കല്യാണി. ഈയടുത്ത കാലത്താണ് ഇവർ ഹാലോന്ദിയിൽ ഒരു റെസ്റ്റോറന്റ് തുടങ്ങിയത്. രാത്രി റെസ്റ്റോറന്റ് പൂട്ടി വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാഹനാപകടത്തിൽ ട്രാക്ടർ ഡ്രൈവറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോലാപൂർ പോലീസ് അറിയിച്ചു.
Comments