മുംബൈ: മഹാരാഷ്ട്രയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മൗലാന അറസ്റ്റിൽ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ ഇർഫാൻ ദൗലത് നദ്വിയാണ് അറസ്റ്റിലായത്. നാസിക്കിൽ നിന്നും ഭീകര വിരുദ്ധ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ഇർഫാൻ ദൗലത് നദ്വി അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടത്തിവരികയാരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിൽ അറസ്റ്റ്.
വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇർഫാൻ വിദേശത്ത് നിന്നുൾപ്പെടെ പണം സമാഹരിച്ചിട്ടുണ്ടെന്നാണ് ഭീകര വിരുദ്ധ സ്ക്വാഡിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചു.
Comments