രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയിൽമോചനം; പുനപരിശോധനാ ഹർജിയുമായി കേന്ദ്രസർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയിൽമോചനം; പുനപരിശോധനാ ഹർജിയുമായി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 11:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്രസർക്കാർ. പ്രതികളെ ജയിൽമോചിതരാക്കിക്കൊണ്ടുള്ള വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. തമിഴ്‌നാട് സ്വദേശിനി നളിനി ശ്രീഹരൻ ഉൾപ്പെടെ ആറ് പ്രതികളെയാണ് ജയിൽ മോചിതരാക്കിയത്.

ഈ മാസം 11 നായിരുന്നു സുപ്രീംകോടതി വിധി. ശിക്ഷയിൽ ഇളവ് നൽകിയത് ഇന്ത്യൻ സർക്കാരിന്റെ വാദം പൂർണമായി കേൾക്കാതെയാണെന്ന് ഹർജിയിൽ പറയുന്നു.  ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിച്ച വിദേശ ഭീകരനെയുൾപ്പെടെ കുറ്റവിമുക്തരാക്കുന്നത് ലോകത്തിന് തെറ്റായ സന്ദേശം നൽകും. അതിനാൽ തീരുമാനം പുന:പരിശോധിക്കണം. ഇത്തരത്തിലുള്ള വിഷയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പൊതുജനത്തിന്റെ സമാധാനത്തെ അത് ബാധിക്കുമെന്നും കേന്ദ്രം പറയുന്നു.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, ബി.വി നാഗരത്‌ന എന്നിവരുടെ ബെഞ്ചാണ് പ്രതികളെ ജയിൽ മോചിതരാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. അറസ്റ്റിലായ പ്രതികൾ 20  വർഷത്തിലധികമായി ജയിൽ വാസം അനുഭവിച്ചെന്ന് നിരീക്ഷിച്ചായിരുന്നു കോടതി കുറ്റവിമുക്തരാക്കിയത്. ഈ ശിക്ഷാ കാലയളവ് പര്യാപ്തമാണ്. വിധി പ്രസ്താവിക്കുന്നതിനിടെ നളിനി സ്ത്രീയാണെന്ന പരിഗണനയും കോടതി നൽകിയിരുന്നു. നളിനിയ്‌ക്ക് പുറേ രവിരാജ്, മുരുഗൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രധാന പ്രതിയായ പേരറിവാളനെ ആറ് മാസങ്ങൾക്ക് മുൻപ് കോടതി മോചിപ്പിച്ചിരുന്നു. ഭരണഘടനയുടെ 142 ാം വകുപ്പ് പ്രകാരമുളള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

Tags: Supreme CourtjailCentre
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies