ന്യൂഡൽഹി: മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലിലെ ചില വിഭാഗത്തിലെ വിവരങ്ങൾ നീക്കം ചെയ്യാനാണ് പുതിയ തീരുമാനം. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങൾ, അവരുടെ മതപരമായ വീക്ഷണങ്ങൾ, രാഷ്ട്രീയ വീക്ഷണങ്ങൾ, അവരുടെ ലൈംഗികതാൽപര്യങ്ങൾ, വിലാസം എന്നിവയാണ് പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യുക. ഡിസംബർ ഒന്ന് മുതലാകും മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക.
നേരത്തെ ഉപയോക്താക്കളുടെ അഭിരുചികളും താൽപര്യങ്ങളും വിശദമാക്കുന്ന പ്രത്യേക കോളം തന്നെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉണ്ടായിരുന്നു.എന്നാൽ പിന്നീട് ഇതിന് മാറ്റങ്ങൾ സംഭവിച്ചിരുന്നു. ഫേസ്ബുക്ക്് ലളിതമായ രീതിയിൽ ഉപയോഗിക്കുന്നതിനായാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് മെറ്റയുടെ വക്താവ് എമിൽ വാസ്ക്വസ് വ്യക്തമാക്കി. പ്രൊഫൈലിൽ നിന്ന് മാറ്റാൻ മാത്രമാണ് തീരുമാനം.
അടുത്തിടെയാണ് സിഇഒ മാർക്ക് സക്കർബർഗ് മെറ്റയിൽ കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചത്. അധിക ചെലവുകൾ ചുരുക്കിയയും നിയമനം മരവിപ്പിക്കുന്നതിലൂടെയും കൂടുതൽ കാര്യക്ഷമതയുള്ള കമ്പനിയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് കമ്പനി സാക്ഷ്യം വഹിച്ചത്.
Comments