''സ്‌കൂളിന്റെ പേര് പോകുമെന്ന് ഭയന്നു''; പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചത് മറച്ചുവെച്ച പ്രിൻസിപ്പലും സഹപ്രവർത്തകരും അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”സ്‌കൂളിന്റെ പേര് പോകുമെന്ന് ഭയന്നു”; പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചത് മറച്ചുവെച്ച പ്രിൻസിപ്പലും സഹപ്രവർത്തകരും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 10:47 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പ്രിൻസിപ്പലും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പീഡന വിവരം മറച്ചുവെച്ചതിനും പ്രതിയ്‌ക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതിനുമാണ് അറസ്റ്റ്. പ്രിൻസിപ്പൽ ശിവകല, അദ്ധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തറയിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപകരാണിവർ. പോക്സോ വകുപ്പിലെ സെക്ഷൻ 21 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ധ്യാപകൻ കിരൺ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. ലൈംഗികമായി അതിക്രമിക്കുയും മോശം ഭാഷയിൽ സംസാരിക്കുകയുമായിരുന്നു. സംഭവം പോലീസ് അറിഞ്ഞതോടെ കേസെടുക്കുകയും ഒളിവിൽ പോയ കിരണിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂൾ ജീവനക്കാരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.

കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചുവെന്ന് മനസിലായിട്ടും വിവരം മറച്ചുവെച്ചതിനാണ് മറ്റ് അദ്ധ്യാപകർ അറസ്റ്റിലായത്. കൂടാതെ പരാതി പിൻവലിക്കാൻ വിദ്യാർത്ഥിനിയെ ഇവർ നിർബന്ധിച്ചതായും പോലീസ് പറയുന്നു. വിദ്യാർത്ഥിനിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിദ്യാർത്ഥിനിയെ അദ്ധ്യാപകർ സമ്മർദ്ദത്തിലാക്കിയെന്നുമാണ് വിവരം. സ്‌കൂളിന്റെ പേരു പോകുമെന്ന് ഭയന്നാണ് അദ്ധ്യാപകർ ഇതിന് മുതിർന്നതെന്ന് പോലീസ് പറയുന്നു.

കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന ദിവസം സ്വകാര്യ ബസ് സമരം ഉണ്ടായതിനെ തുടർന്ന് ഇരുചക്ര വാഹനത്തിലാണ് അദ്ധ്യാപകനും വിദ്യാർത്ഥിനിയും യാത്ര ചെയ്തത്. തുടർന്ന് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിറ്റേന്ന് സ്‌കൂളിലെത്തി തന്റെ സഹപാഠികളോട് ഇക്കാര്യം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പോലീസ് വിവരമറിയുന്നത്. തുടർന്ന് ഒളിവിൽ പോയ പട്ടിമറ്റം സ്വദേശി കിരണിനെ തിങ്കളാഴ്ച ഉച്ചയോടെ നാഗർകോവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത അദ്ധ്യാപകരെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.

Tags: PocsoTeachersthrippunithura
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies