ഐഎസിൽ നിന്ന് പ്രചോദനം; സവർക്കറുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ; 'പ്രേം രാജ്' എന്ന ഹിന്ദു നാമത്തിൽ പ്രവർത്തനം; സ്‌ഫോടനത്തിന് മുമ്പ് ആലുവയിൽ താമസിച്ചത് 7 ദിവസം; മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിനെപ്പറ്റി അറിയേണ്ടത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസിൽ നിന്ന് പ്രചോദനം; സവർക്കറുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ; ‘പ്രേം രാജ്’ എന്ന ഹിന്ദു നാമത്തിൽ പ്രവർത്തനം; സ്‌ഫോടനത്തിന് മുമ്പ് ആലുവയിൽ താമസിച്ചത് 7 ദിവസം; മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിനെപ്പറ്റി അറിയേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 08:53 pm IST
FacebookTwitterWhatsAppTelegram

മംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ്. ഐഎസ് തന്നെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥരോട് ഷാരിഖ് പറഞ്ഞു. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശിയാണ് ഈ 24-കാരൻ. കുക്കറിൽ ബോംബ് നിർമ്മിച്ച് നഗൂരി ബസ് സ്റ്റാൻഡിൽ സ്‌ഫോടനം നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഓട്ടോറിക്ഷയിൽ പോകുന്ന വഴി പൊട്ടിത്തെറിക്കുകയായിരുന്നു. തീർത്ഥഹള്ളി, ശിവമോഗ, ഭദ്രാവതി എന്നിവിടങ്ങളിൽ യുവാക്കളെ ഐഎസിലേയ്‌ക്ക് ആകർഷിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ ചെയ്യാനും ഷാരിഖ് പ്രേരിപ്പിച്ചുവെന്നും കണ്ടത്തിയിട്ടുണ്ട്.‌

മുഹമ്മദ് ഷാരിഖിനെപ്പറ്റി ചിലതറിയാം,

ഐഎസിൽ നിന്ന് പ്രചോദനം- ഒരുപറ്റം ആൾക്കാർക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുകയും ഷാരിഖ് ചെയ്തു. പ്രദേശത്തെ യുവാക്കളോട് നിരന്തരമായി ജിഹാദിന്റെ ആശയങ്ങളും അജണ്ടകളും ഇയാൾ ചർച്ച ചെയ്തു. തീവ്രവാദം, ഐഎസിന്റെയും മറ്റ് ഭീകര സംഘടനകളുടെയും പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പിഡിഎഫ് ഫയലുകൾ, വീഡിയോ, ഓഡിയോ എന്നിവ വാട്‌സ്ആപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കി മറ്റുള്ളവർക്ക് ഇയാൾ അയച്ചിരുന്നു.

പേര് മാറ്റി- സ്‌ഫോടനത്തിന് മുമ്പ് മൈസൂരിലെ കെആർ മൊഹല്ലയിലുള്ള മൊബൈൽ റിപ്പയർ ട്രെയിനിം​ഗ് സെന്ററിൽ പരിശീലനത്തിലായിരുന്നു ഷാരിഖ്. പ്രേം രാജ് എന്ന പേരിലായിരുന്നു ഇയാളുടെ പ്രവർത്തനം. താൻ ഒരു കോൾ സെന്ററിൽ ജോലി അന്വേഷിക്കുകയാണെന്നും അതുവരെ മൊബൈൽ റിപ്പയറിംഗ് ജോലി ചെയ്യണമെന്നും പറഞ്ഞാണ് ഷാരിഖ് മൊബൈൽ റിപ്പയർ ട്രെയിനിം​ഗ് സെന്ററിൽ ചേർന്നത്. തീവ്രവാദ സംഘടനകളുടേതുൾപ്പെടെ തന്റെ എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും “പ്രേം രാജ്” എന്നാണ് ഷാരിഖ് പേര് ഇട്ടിരുന്നത്. സ്‌ഫോടനത്തിന് മുമ്പ് സെപ്റ്റംബർ 13 മുതൽ 18 വരെ ആലുവയിലായിരുന്നു ഷാരിഖ് താമസിച്ചിരുന്നത്.

മറ്റ് കേസുകളിൽ പ്രതി- ഓഗസ്റ്റ് 15-ന് ജില്ലാ ആസ്ഥാനമായ ശിവമോഗയിലെ പൊതുസ്ഥലത്ത് വി.ഡി സവർക്കറുടെ ഫോട്ടോ വെച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിലെ പ്രധാന സൂത്രധാരനായിരുന്നു ഷാരിഖ്. സംഭവത്തിൽ ഇയാളുടെ പേര് ഉയർന്നു കേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാരിഖിനെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച ചാർബി എന്ന മുഹമ്മദ് സാബിഹുള്ള, സയ്യിദ് യാസിൻ, മാസ് മുനീർ അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരിഖ് തങ്ങളെ ഭീകരപ്രവർത്തനം ചെയ്യാൻ പ്രലോഭിപ്പിച്ചു എന്ന് അറസ്റ്റിലായവർ തുറന്നു പറഞ്ഞു.

ഷാരിഖിന്റെ വസതിയിൽ നിന്നും ബോംബ് നിർമാണ സാമഗ്രികൾ കണ്ടെടുത്തു- നിരവധി സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനൊടുവിലാണ് ഷാരിഖിന്റെ മൈസൂരിലെ വാടക വീട്ടിൽ നിന്നും ബോംബ് നിർമാണത്തിനുള്ള സാമഗ്രികൾ കണ്ടെടുത്തത്. ബോംബിന് ആവശ്യമായ ടൈമർ റിലേ സർക്യൂട്ടുകൾ, ബൾബുകൾ, തീപ്പെട്ടികൾ, വയറുകൾ, ബാറ്ററികൾ, സൾഫർ, സ്‌ഫോടക വസ്തുക്കൾ, 14 മൊബൈലുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, പെൻഡ്രൈവ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഇയാളുടെ വസതിയിൽ നിന്ന് കണ്ടെടുത്തത്.

Tags: Mangaluru blastShariq
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies