12 ദിവസമായി നിർത്താതെ വട്ടത്തിൽ നടന്ന് ആടുകൾ; നിഗൂഢ നടത്തത്തിന് പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

12 ദിവസമായി നിർത്താതെ വട്ടത്തിൽ നടന്ന് ആടുകൾ; നിഗൂഢ നടത്തത്തിന് പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 09:09 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ 12 ദിവസമായി തുടർച്ചയായി വൃത്താകൃതിയിൽ നടക്കുന്ന ആട്ടിൻകൂട്ടത്തെ കുറിച്ചുള്ള വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആട്ടിൻകൂട്ടത്തിന്റെ ഈ നടത്തത്തിന് പിന്നിലെ നിഗൂഢത പരിഹരിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ശാസ്ത്രജ്ഞൻ. ഈ മാസം ആദ്യമാണ് ആട് നടത്തത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. മംഗോളിയയിലെ ഒരു ഫാമിലാണ് സംഭവം. നിരവധി ആടുകൾ വൃത്താകൃതിയിൽ നിർത്താതെ നടന്നു കൊണ്ടിരിക്കുന്നത് വീഡിയോയിൽ കാണാം.

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാർട്ട്പുരി സർവകലാശാലയിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെൽ ആണ് വിചിത്ര നടത്തത്തിന് പിന്നിലെ കാരണം കണ്ടെത്തിയതായി അവകാശപ്പെടുന്നത്. ‘ ആടുകൾ വളരെനാളായി തൊഴുത്തിൽ കിടക്കുന്നുവെന്നാണ് തോന്നുന്നത്. ഇത് അവരെ പ്രത്യേക മാനസികാവസ്ഥയിലേക്ക് നയിച്ചേക്കാം. അവർക്ക് എവിടേക്കും പോകാൻ സാധിക്കുന്നില്ല. അതിലുള്ള നിരാശയും സ്ഥലപരിമിതിയും കാരണമാണ് അവ ഇത്തരത്തിൽ നടക്കുന്നത്. ഏതെങ്കിലും ഒരു ആട് ആദ്യം നടന്നു കാണാം. ബാക്കിയുള്ളവ പതിയെ ഈ കൂട്ടത്തിലേക്ക് ചേർന്നിരിക്കാമെന്നും’ മാറ്റ് ബെൽ പറയുന്നു.

നവംബർ 4 മുതൽ ആടുകൾ വട്ടത്തിൽ നീങ്ങിയിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ വേണ്ടി അവ തങ്ങളുടെ നടത്തം നിർത്തിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും, ഇപ്പോഴും അവ നീങ്ങിക്കൊണ്ടേ ഇരിക്കുകയാണോ തുടങ്ങിയ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യം വളരെ കുറച്ച് ആടുകൾ മാത്രമേ വൃത്താകൃതിയിൽ നടന്നിരുന്നുള്ളു എന്നാണ് ഫാം ഉടമയായ മിയാവോ പറയുന്നത്. എന്നാൽ പതിയെ ബാക്കിയുള്ള ആടുകളും കൂടി അവയ്‌ക്കൊപ്പം ചേരുകയായിരുന്നു. 34 തൊഴുത്തുകളിലായി ആടുകളെ വളർത്തുന്നുണ്ട്. ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ഈ വിചിത്ര സ്വഭാവം കാണിക്കുന്നതെന്നും മിയാവോ പറയുന്നു.

 

Tags: goat
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies