കര്‍പ്പൂര തുളസിയുണ്ടോ?, എങ്കിൽ ഒരു ചായ കുടിക്കാം; വയറിലെ കൊഴുപ്പും അമിതഭാരവും കുറയ്ക്കുന്ന പെപ്പർമിന്റ് ടീ- Weight loss, peppermint tea.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കര്‍പ്പൂര തുളസിയുണ്ടോ?, എങ്കിൽ ഒരു ചായ കുടിക്കാം; വയറിലെ കൊഴുപ്പും അമിതഭാരവും കുറയ്‌ക്കുന്ന പെപ്പർമിന്റ് ടീ- Weight loss, peppermint tea.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 08:56 pm IST
FacebookTwitterWhatsAppTelegram

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റാണ് (Visceral Fat) നീക്കം ചെയ്യാൻ ഏറ്റവും പ്രയാസം. ഈ അധിക കൊഴുപ്പ് ‘കുടവയർ’ രൂപത്തിൽ കാണാൻ നമുക്ക് ഒട്ടും ഇഷ്ടമല്ല. വയറിലെ കൊഴുപ്പ്, പൊണ്ണത്തടി, അമിതഭാരം എന്നിവയെല്ലാം പല ആരോ​ഗ്യ പ്രശ്നങ്ങളും നമ്മളിൽ സൃഷ്ടിക്കും. ഇത് കുറയ്‌ക്കാനുള്ള വഴികൾ തേടി നാം പോകാറുണ്ട്. അധിക കൊഴുപ്പ് ഉരുകാനും ആരോ​ഗ്യം സംരക്ഷിക്കാനും വ്യായാമം ചെയ്യുന്നതിനൊപ്പം ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. ചില ഭക്ഷണപാനീയങ്ങൾ ഈ പ്രശ്നങ്ങളെയെല്ലാം അകറ്റും. പ്രത്യേകിച്ച് ഒരു ചായ. നാം സാധാരണയായി കുടിക്കുന്ന ചായയല്ല, പെപ്പർമിന്റ് ടീ(കർപ്പൂര തുളസി ചായ) ആണ് ഈ പ്രശ്നങ്ങളെ അകറ്റാൻ ഉത്തമം. എന്താണ് പെപ്പർമിന്റ് ടീയുടെ ​ഗുണങ്ങൾ എന്ന് നോക്കാം.

ശരീരഭാരം കുറയ്‌ക്കും- ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവർ പെപ്പർമിന്റ് ടീ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് എന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. പെപ്പർമിന്റ് ടീ ​​കലോറിയിൽ കുറവുള്ളതും ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതുമാണ്. മാത്രമല്ല ചുരുങ്ങിയ സമയത്തിനുള്ളിൽ വയറു കുറയ്‌ക്കാൻ സഹായിക്കുന്ന മികച്ച പാനീയങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു കപ്പ് പെപ്പര്‍മിന്റ് ടീ നിങ്ങള്‍ക്ക് കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് കൂടുതൽ വിശപ്പ് അനുഭവപ്പെടില്ല. അതുവഴി ദിവസവും അധിക കലോറികള്‍ കഴിക്കുന്നത് ഒഴിവാക്കുകയും തല്‍ഫലമായി ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു.

വയറ്റിലെ അസ്വസ്ഥതയ്‌ക്കുള്ള പ്രതിവിധി- വിശപ്പിനെ നിയന്ത്രിക്കുകയും ദഹനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതാണ് പെപ്പർമിന്റ് ചായ. ദഹനസംബന്ധമായ പ്രശ്‌നങ്ങളുമായി മല്ലിടുന്നവർക്ക് ഇത് പ്രയോജനകരമാണ്. മലബന്ധം, ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. പെപ്പര്‍മിന്റ്റില്‍ അടങ്ങിയിരിക്കുന്ന മെന്തോളിന് രോഗശാന്തി ഗുണങ്ങളുണ്ട്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു- കര്‍പ്പൂര തുളസിയിലെ എണ്ണയായ മെന്തോള്‍, ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിറഞ്ഞതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണ്. അതിന്റെ അഡാപ്‌റ്റോജെനിക് ഗുണങ്ങള്‍ ശരീരത്തെ ആവശ്യമായ ഏത് വിധത്തിലും സന്തുലിതമാക്കാന്‍ സഹായിക്കുന്നു.

പെപ്പര്‍മിന്റ് ടീ ഉണ്ടാക്കുന്ന വിധം- ഒരു പാനില്‍ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഏകദേശം ഒരു പിടി കര്‍പ്പൂരതുളസി ഇല എടുത്ത് ഇതില്‍ ചേര്‍ക്കുക. കുറച്ച് മിനിറ്റ് വെള്ളം തിളപ്പിച്ച് ബര്‍ണര്‍ ഓഫാക്കുക. അല്‍പം കഴിഞ്ഞ് വെള്ളം അരിച്ചെടുക്കാൻ ഒരു കപ്പിലോ മഗ്ഗിലോ ഒഴിക്കുക. ചായയ്‌ക്ക് കുറച്ച് കൂടി രുചി ആവശ്യമെങ്കിൽ അതില്‍ തേന്‍ ചേര്‍ക്കാം. ചായ ഉണ്ടാക്കിയതിന് ശേഷം മാത്രമേ നിങ്ങള്‍ തേന്‍ ചേര്‍ക്കാവൂ.

Tags: weight loss
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies