മദ്രസകളിൽ ഇനി എല്ലാ സമുദായങ്ങളിലെയും വിദ്യാർത്ഥികൾക്ക് പഠിക്കാം; യൂണിഫോം നിർബന്ധം; അടിമുടി മാറ്റം വരുത്താനൊരുങ്ങുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകളിൽ ഇനി എല്ലാ സമുദായങ്ങളിലെയും വിദ്യാർത്ഥികൾക്ക് പഠിക്കാം; യൂണിഫോം നിർബന്ധം; അടിമുടി മാറ്റം വരുത്താനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 09:27 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ : മദ്രസകളിൽ യൂണിഫോം നിർബന്ധമാക്കി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. അടുത്ത അദ്ധ്യയന വർഷം മുതൽ മദ്രസയിൽ സമയക്രമീകരണം നടത്താനും തീരുമാനമായി. സാധാരണ സ്‌കൂളുകളിലേത് പോലെ രാവിലെ എട്ട് മണി മുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെ മദ്രസ പ്രവർത്തിക്കുമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ മദ്രസകളിലും സർവേ നടത്താൻ സംസ്ഥാന സർക്കാർ ഉടൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളുടെ പ്രവർത്തനങ്ങൡ പുതിയ മാറ്റങ്ങൾ വരുത്തിയത്.

അടുത്ത മാർച്ച് മാസം മുതൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കും. ദിവസവും അഞ്ച് നേരം ഇവിടെ നിസ്‌കാരം നടക്കും. രാവിലത്തെ നിസ്‌കാരത്തിന് ശേഷം ഒരു മണിക്കൂർ ഖുർആൻ പഠനമുണ്ടാകും. എട്ട് മണി മുതൽ രണ്ട് മണിവരെ മദ്രസകൾ സാധാരണ സ്‌കൂളുകൾ പോലെ പ്രവർത്തിക്കും.

മറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെപ്പോലെ തന്നെ ഇവിടെയും യൂണിഫോം നിർബന്ധമാക്കും. ഇത്രയും നാൾ മദ്രസകൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായിരുന്നു. എന്നാലിനി എല്ലാ സമുദായത്തിൽ നിന്നുള്ളവരെയും മദ്രസയിൽ ഉൾപ്പെടുത്തുമെന്നും ഷംസ് പറഞ്ഞു.

ഡ്രസ് കോഡ് എന്തായിരിക്കുമെന്ന് വഖഫ് ബോർഡ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ഉത്തരാഖണ്ഡ് ബോർഡ് സ്‌കൂളുകളിലെ യൂണിഫോമിന് സമാനമായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസകളിൽ എൻസിഇആർടി സിലബസ് നടപ്പിലാക്കാൻ പോകുന്നുവെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സംസ്ഥാന ബിജെപി വക്താവ് കൂടിയായ ഷംസ് പറഞ്ഞു.

ഏഴ് മദ്രസകളെ മാതൃകാ മദ്രസകളാക്കി വികസിപ്പിക്കുമെന്ന് ബോർഡ് മീറ്റിംഗിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിൽ രണ്ട് മദ്രസകൾ വീതവും നൈനിറ്റാളിൽ ഒന്നുമായിരിക്കും ഇത്തരത്തിൽ പ്രവർത്തിക്കുക. ഈ മാതൃകാ മദ്രസകളിലൂടെ എങ്ങനെ ഒരു മദ്രസ നടത്തണം എന്ന് നാം കാണിച്ചുകൊടുക്കും. ഇസ്ലാമിക് സ്റ്റഡീസ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ മദ്രസയിൽ റസിഡൻഷ്യൽ വിദ്യാർത്ഥികളായി തുടരുമെന്നും മറ്റുള്ളവർക്ക് ഡേ സ്‌കോളർമാരായി ചേരാമെന്നും ഷംസ് പറഞ്ഞു. അതേസമയം എൻസിഇആർടി സിലബസും ഡ്രസ് കോഡും സംസ്ഥാനത്തെ 103 മദ്രസകളിൽ ഉണ്ടാകും.

 

Tags: schoolMADRASSAമദ്രസ
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies