സുൽത്താൻപൂർ ഗ്രാമം ഇനി ‘രാഹുൽ നഗർ’ ; മുംബൈ ആക്രമണത്തിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥൻ രാഹുൽ ഷിൻഡെയ്ക്ക് ഗ്രാമവാസികളുടെ ആദരവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുൽത്താൻപൂർ ഗ്രാമം ഇനി ‘രാഹുൽ നഗർ’ ; മുംബൈ ആക്രമണത്തിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥൻ രാഹുൽ ഷിൻഡെയ്‌ക്ക് ഗ്രാമവാസികളുടെ ആദരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 10:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മഹാരാഷ്‌ട്ര സോലാപൂർ ജില്ലയിലെ സുൽത്താൻപൂർ ഗ്രാമം ഇനി ‘രാഹുൽ നഗർ’ എന്നറിയപ്പെടും. 26/11 മുംബൈ ആക്രമണത്തിൽ ഭീകരരോട് പോരാടി ജീവൻ ബലിയർപ്പിച്ച സ്വന്തം നാട്ടുകാരനോടുള്ള ബഹുമാനാർത്ഥമാണ് ഗ്രാമവാസികൾ സുൽത്താൻ പൂരിന്റെ പേര് മാറ്റിയത്.

600 വീടുകളുള്ള ഗ്രാമത്തിൽ ഏകദേശം 1000 ജനസംഖ്യയുണ്ട്.14 വർഷം മുമ്പ് നടന്ന മുംബൈ ഭീകരാക്രമണത്തിൽ സംസ്ഥാന റിസർവ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന രാഹുൽ ഷിൻഡെ കൊല്ലപ്പെട്ടിരുന്നു. തെക്കൻ മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിൽ ഭീകരർ വെടിയുതിർത്തെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അവിടെ പ്രവേശിച്ച ആദ്യ പൊലീസ് സംഘത്തിൽ രാഹുൽ ഷിൻഡെയും ഉണ്ടായിരുന്നു. ഓപ്പറേഷനിടയിൽ ഭീകരർ രാഹുൽ ഷിൻഡെയുടെ വയറ്റിൽ വെടിയുതിർക്കുകയും അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

സുൽത്താൻപൂർ ഗ്രാമത്തിലെ താമസക്കാരനായിരുന്നു രാഹുൽ ഷിൻഡെ. അദ്ദേഹത്തിന്റെ പരമോന്നത ത്യാഗത്തിന്, സർക്കാർ മരണാനന്തരം രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ നൽകി ആദരിച്ചിരുന്നു.

ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായതായി രാഹുൽ ഷിൻഡെയുടെ പിതാവ് സുഭാഷ് വിഷ്ണു ഷിൻഡെ പറഞ്ഞു. പേരുമാറ്റം പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക പരിപാടിക്കായി ഞങ്ങൾ ഇപ്പോൾ കാത്തിരിക്കുകയാണ്. തീയതി അന്തിമമാകുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, അത് ഉടൻ തീരുമാനിക്കും. ” ഭീകരാക്രമണ സമയത്ത് മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന വിശ്വാസ് നംഗ്രെ പാട്ടീലാണ് ഈ പ്രക്രിയയിൽ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ അമ്മ ഇപ്പോഴും ദുഃഖത്തിലാണ്, സുഭാഷ് വിഷ്ണു ഷിൻഡെ കൂട്ടിച്ചേർത്തു. സാഹചര്യത്തിനനുസരിച്ച് അവൾക്ക് ഇപ്പോഴും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. രാഹുൽ ഈ ലോകത്തിലില്ലെന്ന് അവൾ ഇപ്പോഴും സമ്മതിക്കുന്നില്ലെന്നും സുഭാഷ് വിഷ്ണു ഷിൻഡെ പറഞ്ഞു.

 

 

 

Tags: mumbai terror attack
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies