കേരളത്തിൽ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കില്ലെന്ന് പിണറായിയുടെ വാഗ്ദാനം തട്ടിപ്പ്; സംസ്ഥാനത്തെ ആദ്യ ഡിറ്റൻഷൻ സെന്റർ കൊട്ടിയത്ത് തുറന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കില്ലെന്ന് പിണറായിയുടെ വാഗ്ദാനം തട്ടിപ്പ്; സംസ്ഥാനത്തെ ആദ്യ ഡിറ്റൻഷൻ സെന്റർ കൊട്ടിയത്ത് തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളോടും തടങ്കൽ കേന്ദ്രങ്ങൾ(ഡിറ്റൻഷൻ സെന്റർ) നിർമ്മിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയെന്ന് ആരോപിച്ച് കേരളത്തിൽ സിപിഎമ്മും പിണറായി സർക്കാരും വലിയ വിവാദം സൃഷ്ടിക്കുകയും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. തടങ്കൽ കേന്ദ്രങ്ങൾ കേരളത്തിൽ സർക്കാർ നിർമ്മിക്കില്ല എന്നും തടങ്കൽ പാളയങ്ങൾ തുടങ്ങുമെന്ന് പറയുന്ന വാർത്തകൾ തെറ്റാണെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഒരു പ്രത്യേക വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ നടത്തിയ പൊള്ളയായ വാക്കുകൾ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ എന്ന് തെളിയുകയാണ്.

കൊല്ലം ജില്ലയിൽ അനധികൃത കുടിയേറ്റക്കാർക്കായി തടങ്കൽ കേന്ദ്രം സ്ഥാപിക്കാൻ സാമൂഹ്യനീതി വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരിക്കുകയാണ്. ഇതനുസരിച്ച് കൊട്ടിയത്ത് നിലവിൽ നാല് തടവുകാരുമായി ഒരു തടങ്കൽ കേന്ദ്രം തുറന്നിട്ടുണ്ട്. കേരളത്തിൽ തടങ്കൽ കേന്ദ്രം തുറക്കില്ലെന്ന് 2019-ൽ പറഞ്ഞതിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. 2019 ൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ മുൻ നിർത്തി കേരളത്തിൽ കൃത്യമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കില്ല എന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു.

ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം, കേരള സർക്കാർ സംസ്ഥാനത്തെ ആദ്യത്തെ തടങ്കൽ കേന്ദ്രം തുറന്നിരിക്കുകയാണ്. നിലവിൽ നാല് തടവുകാരാണ് കൊട്ടിയത്തെ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്നത്. മൂന്ന് പേർ നൈജീരിയൻ പൗരന്മാരും ഒരാൾ എൽ-സാൽവഡോർ പൗരനുമാണ്. അതേസമയം, ഈ സൗകര്യം തടങ്കൽ കേന്ദ്രമല്ലെന്നും ട്രാൻസിറ്റ് ഹോമാണെന്നുമാണ് സാമൂഹിക നീതി മന്ത്രിയുടെ വാദം.എന്നാൽ തടങ്കൽ കേന്ദ്രങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും കൊട്ടിയത്ത് സജ്ജീകരിക്കുന്നുണ്ട്.

Tags: kerala governmentillegal immigrants
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies